ശബരിമല: യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ചു

പന്തളം: ശബരിമല തീർഥാടനം അട്ടിമറിക്കാൻ നഗരസഭ ഭരണസമിതി നീക്കം നടത്തുന്നുവെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ച് ഓഫിസിന് മുന്നിൽ ഉപരോധ സമരം നടത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ശുചീകരണ തൊഴിലാളികൾക്കും താമസിക്കാനും വിവിധ വകുപ്പുകൾക്ക് ഓഫിസ് ഒരുക്കാനുമായി ടെൻഡർ നൽകിയെങ്കിലും ഉടമയെ അറിയിക്കാത്തതിനാൽ സ്ഥലം മറ്റാർക്കോ വാടകക്ക് നൽകുകയാണുണ്ടായത്. എന്നാൽ, സ്ഥലം വൃത്തിയാക്കാൻ 49,000 രൂപ ചെലവായതായി കാണിച്ചിട്ടുമുണ്ടെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. നാലുദിവസം മാത്രം ബാക്കിനിൽക്കെ തീർഥാടകർക്കായി സൗകര്യം ഒരുക്കാതെ നിഷേധാത്മക നിലപാടാണ് ഭരണസമിതി കാണിക്കുന്നതെന്നും ടെൻഡറിൽ പങ്കെടുക്കാത്തയാളി​െൻറ കെട്ടിടം വാടകക്കെടുക്കാനുള്ള തീരുമാനമാണ് ഭരണസമിതി നടപ്പാക്കാൻ പോകുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. ഉപരോധ സമരം യു.ഡി.എഫ് പാർലമ​െൻററി പാർട്ടി ലീഡർ എൻ.ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ. നൗഷാദ് റാവുത്തർ, കെ.എസ്. ശിവകുമാർ, പന്തളം മഹേഷ്, മഞ്ജു വിശ്വനാഥ്, സുനിത വേണു, ജി. അനിൽകുമാർ, ആനിജോൺ തുണ്ടിൽ, എം.ജി. രമണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.