ശബരിമലയെ നശിപ്പിക്കാനുള്ള ഗൂഢനീക്കത്തിൽ പത്തനംതിട്ട കലക്ടറുടെ പങ്ക് അന്വേഷിക്കണം -കെ.പി. ശശികല

പന്തളം: ശബരിമലയെ നശിപ്പിക്കാനുള്ള ഗൂഢനീക്കത്തിൽ പത്തനംതിട്ട കലക്ടറുടെ പങ്ക് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. പന്തളത്ത് ശബരിമല കർമസമിതി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. പമ്പയെയും ശബരിമലയെയും തകർക്കുക എന്നത് മാസങ്ങളായ ആലോചനയാണെന്ന് സംശയിക്കുന്നു. ഇതി​െൻറ ഭാഗമാണ് ഒരു ആലോചനയുമില്ലാതെ പമ്പാനദിയിലെ അണക്കെട്ടുകൾ ഒരുമിച്ച് തുറന്നത്. സ്ഥലം എം.എൽ.എയെ പോലും അറിയിച്ചില്ല. ഇത് പമ്പയെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തി​െൻറ ഭാഗമാണ്. കഴിഞ്ഞ ദിവസം നിലക്കലിലുണ്ടായ ലാത്തിച്ചാർജ് അടക്കമുള്ള നടപടിയും കലക്ടറും ഉന്നത പൊലീസ് മേധാവിയും ചേർന്ന് നടത്തിയതാണ്. ശബരിമല കയറാൻ ആക്ടിവിസ്റ്റുകളായവർ തലേദിവസം കലക്ടറുടെ അടുത്ത് എത്തിയതാണെന്നും ശശികല ആരോപിച്ചു. ശബരിമല കർമസമിതി ജില്ല വർക്കിങ് പ്രസിഡൻറ് ടി.ആർ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ രാജകുടുംബ പ്രതിനിധി രാഘവവർമരാജയും ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആമുഖഭാഷണം നടത്തി. പി.കെ. രാമചന്ദ്രൻ, കെ.ആർ. കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.