പത്തനംതിട്ട: ഡാമുകളിൽനിന്ന് വെള്ളം തുറന്നുവിട്ടപ്പോൾ ജില്ല ഭരണകൂടത്തെ അറിയിക്കുന്നതിലും മുൻകരുതൽ എടുക്കുന്നതിലും വീഴ്ചയുണ്ടായെന്ന് ആേൻറാ ആൻറണി എം.പി. പ്രസ്ക്ലബിൽ 'ഒഴുക്കിനെതിരെ ഒന്നിക്കാം' സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഡാമുകൾ തുറക്കുന്നതിനു മുമ്പ് കലക്ടറെ അറിയിച്ചില്ല. 14ന് വൈകീട്ട് നാലിനാണ് ഡാമുകൾ തുറന്നത്. അതിനു മുേമ്പ തീരുമാനമെടുത്തതാണ്. എന്നിട്ടും കലക്ടറെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. വൈദ്യുതി വകുപ്പാണ് ഇതിനു മറുപടി പറയേണ്ടത്. ആനത്തോട് ഡാം തുറന്നാൽ എട്ടുമണിക്കൂറിനകം റാന്നിയിൽ വെള്ളമെത്തും. 14ന് രാത്രി എേട്ടാടെ പമ്പ മുങ്ങി. എന്നിട്ടും മുൻകരുതലുണ്ടായില്ല. റാന്നി മുങ്ങിയപ്പോഴേക്കും അർധരാത്രി കഴിഞ്ഞു. പിന്നീടുള്ള മുന്നറിയിപ്പുകൾ ജനങ്ങളിലെത്തിയില്ല. 15ന് രാവിലെയായപ്പോഴേക്കും സ്ഥിതി നിയന്ത്രണാതീതമായി. വെള്ളപ്പൊക്കം നേരിടാൻ ഫയർഫോഴ്സിന് പരിശീലനവും ഉപകരണങ്ങളും നൽകണമെന്ന് ശബരിമല അവലോകന യോഗങ്ങളിൽ മൂന്നു വർഷമായി താൻ പറഞ്ഞിരുന്നതാണ്. മിനിറ്റ്സിൽ രേഖപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. ഡാമുകളിൽനിന്ന് വാർത്തവിനിമയ ബന്ധം സാധ്യമാക്കാൻ ഗവിയുടെ സമീപത്തെ കുന്നുകളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കണമെന്ന നിർദേശവും നടപ്പായില്ല. പ്രളയക്കെടുതികൾ നേരിടുന്നവർക്ക് വായ്പകൾ തിരിച്ചടക്കുന്നതിന് ഏർപ്പെടുത്തിയ മോറട്ടോറിയം കാർഷിക, വിദ്യാഭ്യാസ, തൊഴിൽ വായ്പകൾക്കും ലഭ്യമാക്കണം. വെളളപ്പൊക്കമുണ്ടാകുമ്പോൾ ജനം ജാഗ്രത പാലിക്കണമെന്നു പറഞ്ഞാൽ ആരും ബോധവാൻമാരാകില്ല. അതിനു ഫലപ്രദസംവിധാനം വേണം. മണിയാർ ഡാം തകർന്നിട്ടും ജലവിഭവമന്ത്രി സ്ഥലം സന്ദർശിക്കാത്തത് അലംഭാവമാണെന്നും ആേൻറാ ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.