ശബരിമല: പമ്പയിൽ ടാറ്റ കൺസൾട്ടൻസി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. പമ്പയിലും പരിസരത്തുമായി അടിഞ്ഞ മണ്ണ് നീക്കം ചെയ്യുക എന്നതാണ് ആദ്യമായി ചെയ്യുന്നത്. രണ്ടുമാസം കഴിഞ്ഞെത്തുന്ന ശബരിമല മണ്ഡലകാലത്തിന് മുമ്പുതന്നെ പണി തീർക്കുക എന്നതാണ് ലക്ഷ്യം. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ര വലിയ ജോലി തീർക്കാൻ കഴിയുന്ന ഏജൻസി എന്ന നിലയിലാണ് സർക്കാർ ടാറ്റ കൺസൾട്ടൻസിയെ തന്നെ പുനർനിർമാണം ഏൽപിച്ചതെന്ന് ഇവിടം സന്ദർശിച്ച മന്ത്രി എം.എം. മണി പറഞ്ഞു. സന്നിധാനത്തെ വൈദ്യുതി വിതരണം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ അത്യാവശ്യസ്ഥലങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. മറ്റുള്ള സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുകയാണ്. പമ്പ മണപ്പുറത്തുണ്ടായിരുന്ന വൈദ്യുതി തൂണുകളും ഹൈമാസ്റ്റ്ലൈറ്റുകളും ഉള്‍പ്പെടെ എല്ലാം തകര്‍ന്നു. പമ്പയുടെ ഗതിമാറിയ സാഹചര്യത്തില്‍ നേരത്തേ ഉണ്ടായിരുന്ന വൈദ്യുതി വിതരണ ശൃംഖലകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്. താല്‍ക്കാലികമായി വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പമ്പയിൽ അടിഞ്ഞ മണ്ണ് നീക്കിയശേഷമേ പൂർണമായി ഇവിടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.