പത്തനംതിട്ട: അണക്കെട്ടുകൾ തുറന്നതുമൂലമാണ് പ്രളയം ഉണ്ടായതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എം.എം. മ ണി പറഞ്ഞു. മൂഴിയാര്‍ പവര്‍ ഹൗസിലും അനുബന്ധപ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമുള്ള മഴയാണ് ഉണ്ടായത്. കൂടാതെ വനത്തിനുള്ളില്‍ വന്‍തോതില്‍ ഉരുള്‍പൊട്ടലും ഉണ്ടായി. ഇതുമൂലം ഡാമുകളില്‍ അതിവേഗം ജലനിരപ്പ് ഉയര്‍ന്നു. അണക്കെട്ടുകളില്‍നിന്ന് ജലം നേരേത്ത തുറന്നുവിടാത്തതു കൊണ്ടാണ് പ്രളയമുണ്ടായതെന്ന പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ല. അമിതമായി ഡാമില്‍ ജലം സംഭരിക്കാന്‍ കഴിയില്ല. അതിശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും അതിവേഗം ഡാമുകളിലെത്തിയ ജലമാണ് തുറന്നുവിട്ടത്. ഡാമുകളിലെ ജലം മുഴുവനായും തുറന്നുവിട്ടു എന്ന പ്രചാരണവും നടക്കുന്നുണ്ട്. ഇതും അടിസ്ഥാനരഹിതമാണ്. ഇത്തരത്തില്‍ ഡാമുകളിലെ ജലം പൂര്‍ണമായും തുറന്നുവിട്ടാല്‍ ഉണ്ടാകാവുന്ന അപകടം വളരെ വലുതാണ്. ഇടുക്കിയില്‍ കാട്ടിയ അതേ ജാഗ്രത പത്തനംതിട്ടയിലും വൈദ്യുതി വകുപ്പും ജില്ല ഭരണകൂടവും കാട്ടിയിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നതു സംബന്ധിച്ച് ജില്ല ഭരണകൂടം മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 600 മെഗവാട്ടിെൻറ കുറവ് ഉണ്ടായിട്ടുണ്ട്. കല്‍ക്കരി ക്ഷാമം മൂലമാണ് വൈദ്യുതി വിതരണത്തില്‍ കുറവ് വന്നിട്ടുള്ളത്. ഇത് പരിഹരിക്കുന്നതോടെ കേന്ദ്രത്തില്‍നിന്നുള്ള വൈദ്യുതി വിതരണം പൂര്‍വസ്ഥിതിയിലാകും. പ്രളയത്തില്‍ സംസ്ഥാനത്തെ പവര്‍ ഹൗസുകള്‍ക്ക് തകരാര്‍ സംഭവിച്ചതുമൂലം 400 മെഗവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണി പൂര്‍ത്തിയായശേഷമേ ഈ കുറവ് പരിഹരിക്കാന്‍ കഴിയൂ. കേന്ദ്രപൂളില്‍നിന്ന് വൈദ്യുതി പഴയ സ്ഥിതിയില്‍ ലഭ്യമാവുകയും അറ്റകുറ്റപ്പണി പൂര്‍ത്തിയാകുകയും ചെയ്യുന്നതോടെ വൈദ്യുതി ക്ഷാമത്തിനു പരിഹാരമാകും. അതുവരെ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.