ചിറ്റാർ: ചിറ്റാർ-പുതുക്കട റോഡിൽ പുതുക്കടക്കുസമീപം കലുങ്ക് അപകടാവസ്ഥയിൽ. മുറിത്താനിക്കൽ ക്ഷേത്രത്തിനു സമീപത്തെ കലുങ്കിെൻറ അടിവശത്തെ കരിങ്കൽഭിത്തി തകർന്നിരിക്കുകയാണ്. അടിഭാഗം തീർത്തും തകർന്നതിനെത്തുടർന്ന് കരിങ്കൽകെട്ട് ഒലിച്ചുപോയ അവസ്ഥയിലാണ്. അപകടാവസ്ഥ അറിയാതെയാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. ജില്ല പഞ്ചായത്തിെൻറ അധീനതയിലാണ് ഈ റോഡ്. പലതവണ അധികാരികളെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ലന്ന് നാട്ടുകാർ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ദീര്‍ഘദൂര സര്‍വിസുകളടക്കം നിരവധി സ്വകാര്യ ബസുകള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതിനോടൊപ്പം ആങ്ങമൂഴി, സീതത്തോട് പ്രദേശങ്ങളിൽനിന്ന് നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോവുന്നുണ്ട്. ശബരിമല തീർഥാടകരുടെ സമാന്തരപാതയാണ് ചിറ്റാർ-പുതുക്കട റോഡ്. തീർഥാടനകാലത്ത് ചിറ്റാർ-അച്ചൻകോവിൽ ഹൈവേ റോഡിൽകൂടി തെക്കൻ ജില്ലകളിൽ നിന്നുള്ള തീർഥാടകർ അധികവും സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.