തൃശൂര്‍: റെയിവേ സ്റ്റേഷനിലെ സസ്യ ഭക്ഷണശാലയുടെ കാലാവധി അവസാനിച്ചു. അധികൃതര്‍ കു റച്ചു നാളുകള്‍ നീട്ടി നല്‍കിയതിനാലാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. പുതുതായി ഐ. ആർ.സി.ടി.സിയുടെ ബേസ് കിച്ചണ്‍ ആരംഭിക്കാനുള്ള കരാർ നടപടി പുരോഗമിക്കുകയാണ്. ഇതോടെ ഇപ്പോൾ കാലാവധി അവസാനിച്ച വെജിറ്റേറിയന്‍ ഹോട്ടല്‍ ഇല്ലാതാകും. നിലവിലുള്ള വെജിറ്റേറിയന്‍ ഹോട്ടലിെൻറ ഭൂരിഭാഗം സ്ഥലവും ബേസ് കിച്ചണ്‍ വേണ്ടിവരും.
ഇവിടെ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം പാചകം ചെയ്ത് പായ്ക്കറ്റിൽ ട്രെയിനുകളില്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വലിയ അടുക്കള വരുന്നതോടെ ഇരിപ്പിടങ്ങള്‍ കുറയും. പ്രത്യേകമായി വെജിറ്റേറിയന്‍ ഹോട്ടല്‍ ഇല്ലാതാകുന്നത് റെയില്‍വേ സ്റ്റേഷന് തിരിച്ചടിയാണ്. ഗുരുവായൂരിലേക്കും ശബരിമലയിലേക്കുമുള്ള നിരവധി ഭക്തരാണ് തൃശൂര്‍ സ്റ്റേഷനിലെത്തുന്നത്. ഇവരുടെ പ്രധാന ആശ്രയമായിരുന്നു വെജിറ്റേറിയന്‍ ഹോട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.