Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതൃശൂര്‍ റെയില്‍വേ...

തൃശൂര്‍ റെയില്‍വേ സ്​റ്റേഷനില്‍ സസ്യ ഭക്ഷണശാല ഇല്ലാതാവുന്നു

text_fields
bookmark_border
തൃശൂര്‍ റെയില്‍വേ സ്​റ്റേഷനില്‍ സസ്യ ഭക്ഷണശാല ഇല്ലാതാവുന്നു
cancel

തൃ​ശൂ​ര്‍: റെ​യി​വേ സ്‌​റ്റേ​ഷ​നി​ലെ സ​സ്യ ഭ​ക്ഷ​ണ​ശാ​ല​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. അ​ധി​കൃ​ത​ര്‍ കു ​റ​ച്ചു നാ​ളു​ക​ള്‍ നീ​ട്ടി ന​ല്‍കി​യ​തി​നാ​ലാ​ണ്​ ഇ​തു​വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പു​തു​താ​യി ഐ.​ ആ​ർ.​സി.​ടി.​സി​യു​ടെ ബേ​സ് കി​ച്ച​ണ്‍ ആ​രം​ഭി​ക്കാ​നു​ള്ള ക​രാ​ർ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഇ​പ്പോ​ൾ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ല്‍ ഇ​ല്ലാ​താ​കും. നി​ല​വി​ലു​ള്ള വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലി​​െൻറ ഭൂ​രി​ഭാ​ഗം സ്ഥ​ല​വും ബേ​സ് കി​ച്ച​ണ്​ വേ​ണ്ടി​വ​രും.

ഇ​വി​ടെ വെ​ജി​റ്റേ​റി​യ​ന്‍, നോ​ണ്‍ വെ​ജി​റ്റേ​റി​യ​ന്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് പാ​യ്​​ക്ക​റ്റി​ൽ ട്രെ​യി​നു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വ​ലി​യ അ​ടു​ക്ക​ള വ​രു​ന്ന​തോ​ടെ ഇ​രി​പ്പി​ട​ങ്ങ​ള്‍ കു​റ​യും. പ്ര​ത്യേ​ക​മാ​യി വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ല്‍ ഇ​ല്ലാ​താ​കു​ന്ന​ത് റെ​യി​ല്‍വേ സ്‌​റ്റേ​ഷ​ന് തി​രി​ച്ച​ടി​യാ​ണ്. ഗു​രു​വാ​യൂ​രി​ലേ​ക്കും ശ​ബ​രി​മ​ല​യി​ലേ​ക്കു​മു​ള്ള നി​ര​വ​ധി ഭ​ക്ത​രാ​ണ്​ തൃ​ശൂ​ര്‍ സ്​​റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്. ഇ​വ​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യി​രു​ന്നു വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ല്‍.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story