പമ്പാ ഡാം നിറയാൻ ഇനി ഒരു മീറ്റർ വെള്ളം കൂടി

ചിറ്റാർ: നിറയാറായി പമ്പാ ഡാം. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രധാന സംഭരണിയായ കൊച്ചു പമ്പ ഡാം നിറയാൻ ഇനി ഒരു മീറ്റർ കൂടി മാത്രം മതി. 986.66 മീറ്റർ ശേഷിയുള്ള ഡാമിൽ വെള്ളിയാഴ്ചത്തെ ജലനിരപ്പ് 985.2 മീറ്റർ. 986.3 മീറ്ററായാൽ ഡാം തുറക്കേണ്ടി വരും. ഓരോ നിമിഷവും ജലനിരപ്പ് ഉയരുകയാണ്. ഏതു സമയവും ഡാം തുറക്കാമെന്ന നിലയിലാണ്. ഇതിന് വൈദ്യുതി ബോർഡ് മുന്നൊരുക്കം തുടങ്ങി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 2013ലാണ് പമ്പാ ഡാം തുറന്നത്. ഇതിനു ശേഷം ആദ്യമായാണ് ഇത്രയും ജലനിരപ്പ് ഉയർന്നത്. 981.45 മീറ്റർ ശേഷിയുള്ള കക്കി-ആനത്തോട് ഡാമിൽ 978.75 മീറ്റർ വെള്ളമാണ് ഒഴുകി എത്തിയത്. ഡാം നിറയാൻ ഇനി ഒമ്പതരയടി വെള്ളം കൂടി മതി. ശബരിഗിരിയിൽ വെള്ളിയാഴ്ചത്തെ ജലനിരപ്പ് 89.13 ശതമാനം ആണ്. അതേസമയം കഴിഞ്ഞ വർഷം ഇതേ ദിവസം 21.11 ശതമാനം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ വർഷത്തേക്കാളും 70 ശതമാനം വെള്ളത്തി​​െൻറ വർധനയാണ് ഉണ്ടായത് . ഒരു ദിവസം കൊണ്ട് മൂന്ന് ശതമാനം വെള്ളം അധികം കൂടിയിട്ടുണ്ട് . ശബരിഗിരി വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ വർഷം 3141 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഈ വർഷം ജനുവരി ഒന്നു മുതൽ ഇതുവരെ 3644 മില്ലിമീറ്റർ മഴ പെയ്തു. ജൂലൈ ആയപ്പോഴേക്കും 503 മി.മീറ്റർ മഴ അധികം ലഭിച്ചു.
Tags:    
News Summary - http://aw.madhyamam.com/node/530316/edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.