വി.വി പാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

പത്തനംതിട്ട: ജില്ലയില്‍ . ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. അജന്തകുമാരിയുടെ നേതൃത്വത്തില്‍ ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പറേഷന്‍ ഒാഫ് ഇന്ത്യ ലിമിറ്റഡിലെ എന്‍ജിനീയര്‍മാരുടെ സംഘമാണ് പരിശോധനക്കെത്തിയത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കമായാണ് വി.വി പാറ്റ് മെഷീനുകള്‍ ജില്ലയിലെത്തിച്ചത്. 1530 മെഷീനുകളാണ് ഹൈദരാബാദ് ഇലക്ട്രോണിക് കോർപറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡില്‍നിന്ന് എത്തിച്ചത്. 30 വോട്ടിങ് മെഷീനുകളുടെ സഹായത്താലാണ് പരിശോധന പുരോഗമിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് പതിയുന്നതിനൊപ്പം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പാക്കാന്‍ കഴിയുന്നതാണ് വി.വി പാറ്റ് മെഷീന്‍. വോട്ടിങ് കമ്പാര്‍ട്മ​​െൻറില്‍ സ്ഥാപിക്കുന്ന മെഷീനിലെ സ്ലിപ് സമ്മതിദായകന് മാത്രമേ കാണാന്‍ കഴിയൂ. വോട്ട് രേഖപ്പെടുത്തുന്ന മെഷീനി​​െൻറ ബാലറ്റ് യൂനിറ്റിന് സമീപമാണ് വി.വി പാറ്റ് മെഷീനും സ്ഥാപിക്കുക. ബാലറ്റ് യൂനിറ്റില്‍ വോട്ട് ചെയ്ത് കഴിഞ്ഞാലുടന്‍ വി.വി പാറ്റ് മെഷീനില്‍ വോട്ടിങ് വിവരങ്ങള്‍ രേഖപ്പെടുത്തിയ സ്ലിപ്പും അച്ചടിച്ച് വരും. ഇതില്‍ വോട്ട് ലഭിച്ച സ്ഥാനാർഥിയുടെ പേര്, ചിഹ്നം, ക്രമനമ്പർ, എന്നിവയുണ്ടാവും. ഏഴ് സെക്കൻഡ് ഇത് കാണാന്‍ സമ്മതിദായകന് അവസരമുണ്ടാകും. തുടര്‍ന്ന് സ്ലിപ് തനിയെ മുറിഞ്ഞ് ഒപ്പമുള്ള സീല്‍ ചെയ്ത ബാലറ്റ് പെട്ടിക്കുള്ളില്‍ വീഴും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഗാര്‍ഡി​​െൻറയും വി.വി പാറ്റ് ഗാര്‍ഡി​​െൻറയും നിയന്ത്രണത്തില്‍ ഇലക്ഷന്‍ ഗോഡൗണിലാണ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ, സുരക്ഷ മുന്‍നിര്‍ത്തി ഗോഡൗണില്‍ കേരള പൊലീസി​​െൻറ ബോംബ് സ്ക്വാഡി​​െൻറ മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം ജില്ല പ്രസിഡൻറ് വിക്ടര്‍ ടി. തോമസ്, ആര്‍.എസ്.പി ജില്ല കമ്മിറ്റി അംഗം തോമസ് ജോസഫ്, പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ് , കേരള കോണ്‍ഗ്രസ് എം അംഗങ്ങളായ എലിസബത്ത് റോയി, പി. സുനിത, ആമി ജോസഫ്, തെരഞ്ഞെടുപ്പ് ജില്ല പ്രോഗ്രാമര്‍ ഫിജു, ഹുസൂര്‍ ശിരസ്തദാര്‍ വില്യം ജോര്‍ജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പനി: 507 പേര്‍ ചികിത്സ തേടി പത്തനംതിട്ട: ജില്ലയില്‍ പനി ബാധിച്ച് വെള്ളിയാഴ്ച 507 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ എട്ടില്‍ നാലുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 84 പേര്‍ ചികിത്സ തേടി. നാലുപേര്‍ക്ക് ചിക്കന്‍പോക്‌സും സ്ഥിരീകരിച്ചു. പത്തനംതിട്ട നഗരസഭ, വല്ലന, കോയിപ്രം, എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പരിശീലനം പത്തനംതിട്ട: കോന്നി സി.എഫ്.ആർ.ഡിയില്‍ ഭക്ഷ്യവസ്തുക്കളുടെ സംസ്‌കരണം എന്ന വിഷയത്തില്‍ 17 മുതല്‍ 21 വരെ സൗജന്യ പരിശീലനം നല്‍കും. താൽപര്യമുള്ളവര്‍ 7025309798 നമ്പറില്‍ ബന്ധപ്പെടണം.
Tags:    
News Summary - http://aw.madhyamam.com/node/516450/edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.