ഉ​ത്സ​വ​ങ്ങ​ൾ​ക്കാ​യി ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​രു​ക്കം

പന്തളം: അശ്വതി, ഭരണി, കാർത്തിക, തിരുവാതിര ഉത്സവങ്ങൾക്കായി പന്തളത്തും പരിസരത്തുമുള്ള ദേവീക്ഷേത്രങ്ങളിൽ ഒരുക്കം പൂർത്തിയാകുന്നു. 30, 31 ഏപ്രിൽ മൂന്ന് തീയതികളിലാണ് ഉത്സവം നടക്കുന്നത്. പാട്ടുപുരക്കാവ് ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവം 30ന് നടക്കും. 4.15ന് അഭിഷേകം, 4.30ന് ഗണപതിഹോമം, എട്ടിന് ഭാഗവത പാരായണം, 10ന് തന്ത്രി പടിഞ്ഞാറേ പുല്ലാംവഴി ഇല്ലത്ത് ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നവകം. വലിയ കാണിക്ക സേവ സമയത്ത് ഭക്തർക്ക് പറ സമർപ്പണത്തിനു സൗകര്യം ഉണ്ടാകും. തട്ട ഒരുപ്പുറത്ത് ഭഗവതീക്ഷേത്രത്തിലെ കെട്ടുകാഴ്ചയും തൂക്കവും 30, 31 തീയതികളിൽ നടക്കും. 30ന് നാലിന് അഭിഷേകം, ഏഴിന് സോപാനസംഗീതം, 7.30ന് ഭാഗവത പാരായണം, 11ന് കളമെഴുത്തുംപാട്ടും 12ന് ഓട്ടൻതുള്ളൽ അവതരണം ആലപ്പി ഗോപനും സംഘവും രണ്ടിന് എഴുന്നള്ളത്ത് വേല, 3.30ന് കെട്ടുകാഴ്ച, 7.30ന് എതിരേൽപ്, എഴുന്നള്ളിപ്പ്, 10ന് മേജർസെറ്റ് കഥകളി കഥ ഹരിചന്ദ്രചരിതം(സമ്പൂർണം), 31ന് ആറിന് ഗരുഡൻ തൂക്കം. ഏപ്രിൽ മൂന്നിന് നാലിന് അഭിഷേകം, എട്ടിന് തന്ത്രി താഴമൺമഠം കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ നവകം. ഭരണി, കാർത്തിക ദിവസങ്ങളിൽ തിരുമുന്നിൽ നിറപറ സമർപ്പണത്തിനു സൗകര്യം ഒരുക്കിയിട്ടുള്ളതായി പ്രസിഡൻറ് എൻ. സുരേഷ്കുമാർ, സെക്രട്ടറി കെ.കെ. രാജശേഖരക്കുറുപ്പ് എന്നിവർ പറഞ്ഞു. മങ്ങാരം കരണ്ടയിൽ ദേവീക്ഷേത്രത്തിൽ 31ന് അഞ്ചിന് അഭിഷേകം, 5.30ന് ഗണപതി ഹോമം, എട്ടിന് കുത്തിയോട്ടപ്പാട്ടും ചുവടും അവതരണം കാർത്യായനി കുത്തിയോട്ട സമിതി ചെട്ടികുളങ്ങര. ഏപ്രിൽ ഒന്നിന് 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, 7.30ന് പൊങ്കാല, 9.30ന് പൊങ്കാല ദർശനം, 10.30ന് കലശപൂജ, കലശാഭിഷേകം. പന്തളം കുളനട ദേവീക്ഷേത്രത്തിൽ 30ന് 5.30ന് ഗണപതിഹോമം, ഏഴിന് ശ്രീബലി എഴുന്നള്ളത്ത്, ഒമ്പതിന് ഭാഗവത പാരായണം, 10ന് കലശം, കലശാഭിഷേകം, മൂന്നിന് തുള്ളൽത്രയം, 5.30ന് ഘോഷയാത്ര, 7.30ന് മേജർസെറ്റ് പഞ്ചാരിമേളം, 10ന് പിന്നണിഗായിക റിമി ടോമി അവതരിപ്പിക്കുന്ന ഗാനമേള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.