കൊടുമൺ: ദൃശ്യബോധത്തിെൻറ പുതിയ പാഠങ്ങൾ പകർന്നു നൽകി ജില്ല ലൈബ്രറി കൗൺസിലിെൻറ നാടക കളരിക്ക് തിരശ്ശീല വീണു. നാടകകലയെ അടുത്തറിയാൻ അവസരം ലഭിച്ച കുട്ടികൾ അരങ്ങിെൻറ സാധ്യതക്കുള്ളിൽ നിന്നെങ്ങനെ നാടകം ചിട്ടപ്പെടുത്താമെന്ന് തിരിച്ചറിഞ്ഞു. മനുഷ്യനും മരങ്ങളുമെല്ലാം കഥാപാത്രങ്ങളായി. മണ്ണിനെ തകർക്കുന്ന, മരങ്ങളെ തകർക്കുന്ന മനുഷ്യൻ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയാണെന്നും അതിനെതിരായി ചെറുത്തുനിൽപാണ് ഉണർവിെൻറ സംഗീതമെന്ന നാടകം. അഞ്ചു ദിവസമായി നടന്ന നാടകകളരിയിലെ 38 കുട്ടികളാണ് പങ്കെടുത്തത്. കുഞ്ഞനുറുമ്പുകളെ ചവിട്ടിയരച്ച് അവരുടെ വീടുതകർത്തെറിഞ്ഞ കൊമ്പനെ തളയ്ക്കാൻ ഉറുമ്പുകൾ സംഘടിച്ചെത്തുന്നത് ചിരിക്കൊപ്പം ചിന്തയും ഉണർത്തുന്നതായി. ജനക്ഷേമത്തിനെതിരായി പ്രവർത്തിക്കുന്ന ഉറുമ്പുകളുടെ രാജാവും ആധുനികകാലത്തെ ഭരണാധികാരികളും തമ്മിൽ ഒരു വ്യത്യാസവുമിെല്ലന്ന് ഓർമപ്പെടുത്തലുമായി. സംവിധായകൻ കുമ്പളത്ത് പദ്മകുമാറായിരുന്നു ക്യാമ്പ് ഡയറക്ടർ. നാടക പ്രവർത്തകരായ എം.ആർ.സി. നായർ വള്ളിക്കോട്, എം.എസ്. മധു എന്നിവരും നേതൃത്വം നൽകി. സമാപന സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പ്രഫ. ടി.കെ.ജി. നായർ അധ്യക്ഷതവഹിച്ചു. ആർ. തുളസീധരൻപിള്ള, പി.കെ. പ്രഭാകരൻ, കൈപ്പട്ടൂർ തങ്കച്ചൻ, ഐശ്യര്യ സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.