പത്തനംതിട്ട: ജില്ലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല കോണ്‍ഗ്രസ് നിര്‍വാഹക സമിതി യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഉയര്‍ന്ന പ്രദേശങ്ങളുള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ പ്രദേശങ്ങളിലെയും ജനങ്ങള്‍ ശുദ്ധജലത്തിനായി ക്ളേശിക്കുകയാണ്. ജലവിഭവ മന്ത്രിയുടെ ജില്ലയായിട്ടും സര്‍ക്കാര്‍ ശുദ്ധജലവിതരണത്തിന് നടപടി സ്വീകരിക്കുവാനോ മുന്നൊരുക്കം നടത്തുവാനോ തയാറാകാത്തത് ഗുരുതരമായ അലംഭാവമാണെന്ന് യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ രൂക്ഷമായ വരള്‍ച്ചയാണ് ഇപ്പോള്‍ ജില്ലയില്‍ അനുഭവപ്പെടുന്നത്. കെ.ഐ.പി, പമ്പാ ഇറിഗേഷന്‍ കനാലുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതുമൂലം പല പ്രദേശങ്ങളിലെയും കൃഷി നശിച്ചു. ജനങ്ങള്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥ തുടരുകയാണ്. ജില്ലയിലെ ജലസേചന പദ്ധതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് ഗുരുതര വീഴ്ചയാണ്. മോട്ടറുകള്‍ കേടായതുമൂലം പല പ്രദേശങ്ങളിലും പമ്പിങ് നടക്കുന്നില്ല. ജലക്ഷാമം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ച് ശുദ്ധജല വിതരണത്തിന് ആവശ്യമായ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കണം. സംസ്ഥാന സര്‍ക്കാറിന്‍െറ അവഗണനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ല, ബ്ളോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരപരിപാടി സംഘടിപ്പിക്കും. പുതുതായി തെരഞ്ഞെടുക്കുന്ന ബൂത്തു പ്രസിഡന്‍റുമാര്‍, മണ്ഡലം, ബ്ളോക്ക് ഭാരവാഹികള്‍ എന്നിവര്‍ക്കായി ജില്ലയിലെ 10 ബ്ളോക്കുകളിലും മാര്‍ച്ച് 30ന് മുമ്പായി ഏകദിന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്‍റണി എം.പി, അടൂര്‍ പ്രകാശ് എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, അനില്‍ തോമസ്, എ. സുരേഷ്കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുസ്സലാം, റോഷന്‍ നായര്‍, ഷാം കുരുവിള, സുരേഷ്കുമാര്‍ മെഴുവേലി, ജെറി മാത്യു സാം, വല്‍സന്‍ ടി. കോശി, ജി. സതീഷ് ബാബു, ജോണ്‍സണ്‍ വിളവിനാല്‍, ബിജു വര്‍ഗീസ്, ലിജു ജോര്‍ജ്, പ്രസാദ് ജോണ്‍, വി.ആര്‍. ഉണ്ണികൃഷ്ണണ്‍ നായര്‍, എസ്.വി. പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.