കോഴഞ്ചേരി: പൂവത്തൂര്‍ കിഴക്ക് പള്ളിയോടം പുനര്‍നിര്‍മിക്കാന്‍ ആഞ്ഞിലിത്തടിയത്തെി; ഇനി കരക്കാര്‍ക്ക് ആവേശത്തിന്‍െറ നാളുകള്‍. 55 അടി നീളവും 110 ഇഞ്ച് വണ്ണവുമുമുള്ള ദേവവൃക്ഷത്തെ കരയിലേക്ക് ആനയിക്കുന്നതിന്‍െറ ഭാഗമായി കരക്കാര്‍ ഞായറാഴ്ച പന്നിപ്രായാര്‍ മഹാദേവ ക്ഷേത്രസന്നിധിയില്‍ ഒത്തുകൂടി. തുടര്‍ന്ന് വഞ്ചിപ്പാട്ടോടുകൂടി കവലയില്‍ ദേവീക്ഷേത്ര സന്നിധിയിലത്തെിയശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തടിയെ വരവേല്‍ക്കാന്‍ കോട്ടയം ജില്ലയിലെ കൊടുങ്ങൂര്‍ മറ്റക്കര കൊഴുവാലിലേക്ക് യാത്രതിരിച്ചു. ഉച്ചക്ക് മറ്റക്കരയിലത്തെിയ കരക്കാര്‍ പള്ളിയോട നിര്‍മാണത്തിനായി വെട്ടിയിട്ടിരുന്ന തടിയില്‍ ആചാരവിധിപ്രകാരമുള്ള ചടങ്ങുകള്‍ നടത്തി. തുടര്‍ന്ന് ക്രെയില്‍ ഉപയോഗിച്ച് തടിലോറിയില്‍ കയറ്റി. പൂവത്തൂര്‍ പന്നിപ്രയാര്‍ ശിവക്ഷേത്രത്തില്‍നിന്ന് പൂജിച്ച മാലയും ഉടയാടയും ചന്ദനവും ചാര്‍ത്തിയശേഷമാണ് രണ്ടുമണിയോടെ പൂവത്തൂര്‍ കരയിലേക്കുള്ള യാത്ര ആരംഭിച്ചത്. വഞ്ചിപ്പാട്ടുപാടി മറ്റക്കര കരക്കാര്‍ക്ക് നന്ദിപറഞ്ഞശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രക്ക് കൊടുങ്ങൂര്‍, പനയംപാല, നെടുങ്ങാടപ്പള്ളി, കീഴ്വായ്പ്പൂര്, പുല്ലാട് എന്നിവിടങ്ങളില്‍ സ്വീകരണം ലഭിച്ചു. വൈകീട്ട് നാലുമണിക്ക് പൂവത്തൂര്‍ പന്നിപ്രയാര്‍ ശിവക്ഷേത്രത്തിനുമുന്നിലത്തെിയ ഘോഷയാത്രയെ 577ാം നമ്പര്‍ നീലകണ്ഠവിലാസം എന്‍.എസ്.എസ് കരയോഗം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് വഞ്ചിപ്പാട്ടുപാടി എതിരേറ്റു. പ്രസിദ്ധശില്‍പി ചങ്ങങ്കരി വേണുആചാരിയുടെ കാര്‍മികത്വത്തിലാണ് പള്ളിയോട നിര്‍മാണം നടക്കുക. ഒന്നരനൂറ്റാണ്ടോളം പഴക്കമുള്ളതാണ് പൂവത്തൂര്‍ കിഴക്ക് പള്ളിയോടമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ആറന്മുളയിലെ ഏറ്റവും പഴക്കമേറിയ വള്ളമാണിത്. 1892ലാണ് പള്ളിയോട നിര്‍മാണരംഗത്തെ കുലപതികളായ ചങ്ങങ്കരി കിഴക്കില്ലത്ത് ആശാരിമാര്‍ പള്ളിയോടം നിര്‍മിച്ചതെന്നാണ് അറിവ്. വ്യക്തിയുടെ ഉടമസ്ഥതിയിലായിരുന്ന ഈ വള്ളം ഏറെക്കാലം മീന്‍നെയ് നിറച്ചിട്ടിരുന്നു. ഒന്നര നൂറ്റാണ്ടിനുമേല്‍ വള്ളത്തിന് ആയുസ്സ് ലഭിക്കാനുള്ള കാരണം ഇതാണെന്നാണ് നിഗമനം. 60 വര്‍ഷം മുമ്പ് പൂവത്തൂര്‍ കരക്കാര്‍ പള്ളിയോടം വിലയ്ക്കുവാങ്ങിയപ്പോള്‍ കേവലം 37 കോല്‍ മാത്രമായിരുന്നു നീളം. ജീര്‍ണാവസ്ഥയെ തുടര്‍ന്ന് ഏറെക്കാലം വള്ളംകളിയില്‍ പങ്കെടുക്കാന്‍ കഴിയാതെ വള്ളപ്പുരയിലായ പള്ളിയോടം 1974ല്‍ ചങ്ങങ്കരി തങ്കപ്പനാചാരിയുടെ കാര്‍മികത്വത്തില്‍ പുതുക്കിപ്പണിതു. കാറ്റുമറ മുതല്‍ കൂമ്പുവരെയുള്ള ഭാഗത്തായിരുന്നു നിര്‍മാണം. തുടര്‍ന്ന് ഉത്രട്ടാതി ജലമേളയില്‍ പലകുറി ജേതാവായി. വീണ്ടും 1999ല്‍ കാറ്റുമറ മുതല്‍ അമരം വരെയുള്ള ഭാഗം ചങ്ങങ്കരി വേണു ആചാരി പുതുക്കിപ്പണിതെങ്കിലും കാലത്തിന് കര്‍മസാക്ഷിയായി നിലകൊണ്ട രണ്ടുപലക വള്ളത്തില്‍ നിലനിര്‍ത്താന്‍ കരക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. വീണ്ടും തുടര്‍ച്ചയായ രണ്ടുതവണ മന്നം ട്രോഫി നേടിയ പള്ളിയോടത്തിന്‍െറ പങ്ക് പലകകള്‍ മൂന്നുവര്‍ഷം മുമ്പ് പൊട്ടിയകന്നു. അതോടെയാണ് പഴയ പലകകള്‍ പൂര്‍ണമായും മാറ്റി വള്ളത്തിന് അറ്റകുറ്റപ്പണി നടത്താന്‍ കരക്കാര്‍ തീരുമാനിച്ചത്. നിര്‍മാണത്തിന് ഉദ്ദേശം 20 ലക്ഷം രൂപ ചെലവാകുമെന്ന് കരയോഗം പ്രസിഡന്‍റ് അഡ്വ. ഡി. രാജഗോപാല്‍ പനങ്ങാട്, സെക്രട്ടറി ശശി പത്തിക്കിഴക്കേതില്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.