പടനിലത്ത് നിരന്ന കെട്ടുകാഴ്ചകള്‍ ദര്‍ശിക്കാന്‍ ആയിരങ്ങള്‍

പടനിലം: ഒരുദേശത്തിന്‍െറ സംഘബലം വിളിച്ചോതി പടനിലത്ത് നിരന്ന കെട്ടുകാഴ്ചകള്‍ ദര്‍ശിക്കാന്‍ ആയിരങ്ങളത്തെി. നാടിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 16 കരകളെ പ്രതിനിധാനം ചെയ്ത് 16 ഇരട്ടകാളകള്‍ ക്ഷേത്രത്തില്‍ അണിനിരന്നു. കേരളത്തിലെ തന്നെ പ്രശസ്തമായ കെട്ടുകാഴ്ചകള്‍ എത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് പടനിലം പരബ്രഹ്മക്ഷേത്രം. രണ്ട് ക്രെയിന്‍ ഉപയോഗിച്ചാണ് ചില കെട്ടുകാഴ്ചകള്‍ നാടിന്‍െറ വിവിധ കരകളില്‍നിന്നായി ക്ഷേത്രത്തിലത്തെിക്കുന്നത്. 35 അടി മുതല്‍ 47 അടി വരെ ഉയരമുള്ള കെട്ടുകാഴ്ചകളാണ് പടനിലത്തെ വിവിധ കരകളില്‍നിന്ന് എത്തുന്നത്. പാലമേല്‍, നടുവിലെമുറി, ഇടപ്പോണ്‍, മുതുകാട്ടുകര, തത്തംമുന്ന, നെടുകുളഞ്ഞിമുറി, ഉളവക്കാട്, കിടങ്ങയം, പഴഞ്ഞിക്കോണം, പുലിമേല്‍, ഇടക്കുന്നം, പാറ്റൂര്‍, പുതുപ്പള്ളിക്കുന്നം, എരുമക്കുഴി, കുടശ്ശനാട്, പള്ളിക്കല്‍-പയ്യനല്ലൂര്‍ എന്നീ കരകളില്‍നിന്നാണ് കെട്ടുകാഴ്ചകല്‍ ക്ഷേത്രത്തിലത്തെുന്നത്. കെട്ടുകാഴ്ചകള്‍ ക്ഷേത്ര പരിസരത്ത് എത്തിയതോടെ പഴയ പടയോട്ടഭൂമി ജനസാഗരമായി മാറുകയായിരുന്നു. ശിവരാത്രി മഹോത്സവത്തിന്‍െറ സന്ദേശം വിളിച്ചറിയിച്ച് വിവിധ കരകളില്‍നിന്ന് കൂട്ട ഭിക്ഷാടനം നടത്തിയത്തെിയ കാവടി സംഘങ്ങള്‍ വിവിധ വാദ്യമേളങ്ങളുടെ ക്ഷേത്രത്തിലത്തെി കാവടി അഭിഷേകം നടത്തി. കരകളിലെ വീടുകളില്‍നിന്ന് കൊച്ചുകുട്ടികള്‍ ഒരുക്കി കൊണ്ടുവരുന്ന ചെറിയ കെട്ടുകാളകളും ക്ഷേത്രത്തിലത്തെി അനുഗ്രഹം നേടി. പടനവിലം ദേശത്തുനിന്നും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലത്തെിയവരും ശിവരാത്രി നാളില്‍ പടനിലത്തത്തെുമെന്ന് വിശ്വാസികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.