അടൂര്‍: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഏനാത്ത് ഓലിക്കുളങ്ങര കമ്യൂണിറ്റി ഹാള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. ഏനാത്ത് ഓലിക്കുളങ്ങര കോളനിയുടെ സാമൂഹിക സാംസ്കാരിക വികസനത്തിനായി സ്ഥാപിച്ച കമ്യൂണിറ്റി ഹാള്‍ അനാഥമാകുകയാണ്. ജില്ല പഞ്ചായത്തിന്‍െറ 201213 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഏഴംകുളം ഗ്രാമപഞ്ചായത്തില്‍പെട്ട കടിക ഓലിക്കുളങ്ങരയില്‍ കമ്യൂണിറ്റി ഹാള്‍ സ്ഥാപിച്ചത്. ഉദ്ഘാടനത്തിനുശേഷം കമ്യൂണിറ്റി ഹാള്‍ തുറന്നു നല്‍കിയെങ്കിലും വൈദ്യുതിയും വെള്ളവും ലഭ്യമാക്കാന്‍ നടപടിയുണ്ടായില്ല. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദി ഒരുക്കുന്നതിനു പുറമെ സാധാരണ വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം, ഗ്രന്ഥശാല എന്നിവ ആരംഭിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പട്ടികജാതി കോളനിയില്‍ കമ്യൂണിറ്റി ഹാള്‍ സ്ഥാപിച്ചത്. ദേശീയ ദിനാചരണങ്ങള്‍ക്കും മറ്റു പൊതുചടങ്ങുകള്‍ക്കും വേണ്ടി തുറന്നു നല്‍കുന്നതൊഴിച്ചാല്‍ കമ്യൂണിറ്റി ഹാള്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. പട്ടിക ജാതി വകുപ്പിന്‍െറ മലര്‍വാടി പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പട്ടിക ജാതി വകുപ്പിനും അപേക്ഷ നല്‍കിയിരുന്നു. പൊതുപരിപാടികള്‍ നടത്തുന്നതിനൊപ്പം തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവക്കായും കമ്യൂണിറ്റി ഹാള്‍ പ്രയോജനപ്പെടുത്താമെന്നിരിക്കെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ളെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.