റാന്നി: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന് എം.ജി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് കൂടുതല്‍ നേടുന്തോറും വിനയം ആര്‍ജിക്കുകയാണ് വേണ്ടത്. ഇന്നത്തെ വിദ്യാര്‍ഥികള്‍ ലക്ഷ്യമാക്കേണ്ടത് കേവലം വഴിവിളക്കുകളെയല്ല നക്ഷത്രങ്ങളത്തെന്നെയാകണമെന്നും ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. കോപറേറ്റ് സ്കൂള്‍ മാനേജര്‍ പ്രഫ. രാജു കുരുവിള അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ് എന്നിവര്‍ സംസാരിച്ചു. ആന്‍േറാ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തി. രാജു എബ്രഹാം എം.എല്‍.എ മുന്‍ ഭരണകര്‍ത്താക്കളെ ആദരിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശശികല രാജശേഖരന്‍, ബിനോയി കുര്യാക്കോസ്, ഫാ. രാജന്‍ എബ്രഹാം, വി.എം. അഷ്റഫ് മൗലവി, പ്രഫ. പ്രസാദ് ജോസഫ് കോയിക്കല്‍, ബിനോയ് കെ. എബ്രഹാം, ആലിച്ചന്‍ ആറൊന്നില്‍ എന്നിവര്‍ സംസാരിച്ചു. അജു വളങ്ങല്‍തുരുത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ എം.ജെ. മനോജ് സ്വാഗതവും എച്ച്.എം. ടീന എബ്രഹാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.