മല്ലപ്പള്ളി: അധികൃതരുടെ അവഗണനക്ക് സ്മാരകമായി 19 വര്‍ഷം നിലകൊണ്ട മല്ലപ്പള്ളി ഐ.എച്ച്.ആര്‍.ഡി മന്ദിരശിലക്ക് മോചനത്തിന് വഴിതുറക്കുന്നു. അപൈ്ളഡ് സയന്‍സ് കോളജും ഹയര്‍ സെക്കന്‍ഡറി സ്കൂളും അടങ്ങുന്ന കാമ്പസ് ഒരുക്കാന്‍ സ്ഥലം നല്‍കുന്നതിന് വസ്തു ഉടമകള്‍ സമ്മതിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രോഹിണി ജോസ് ചൊവ്വാഴ്ച നടന്ന സംരക്ഷണസമിതി യോഗത്തില്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് റെജി ശാമുവല്‍ അധ്യക്ഷത വഹിച്ചു.നിലവിലെ മൂന്നരയേക്കറിന് പുറമെ ആവശ്യമായ മൂന്ന് ഏക്കര്‍ സ്ഥലംകൂടി ഐ.എച്ച്.ആര്‍.ഡിക്ക് ഏറ്റെടുത്ത് നല്‍കും. സ്ഥലമുടമകള്‍ ഇതിന് സമ്മതപത്രം നല്‍കും. രോഹിണിക്ക് പുറമെ മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജേക്കബ് ജോര്‍ജ്, പൊതുപ്രവര്‍ത്തകനായ ജോസ് ഒരുപ്രമണ്ണില്‍ എന്നിവര്‍കൂടി അടങ്ങുന്ന സമിതിയാണ് ഉടമകളുമായി ചര്‍ച്ച നടത്തിയത്. സംരക്ഷസമിതി വസ്തു സമ്പാദനത്തിനായി രൂപവത്്കരിച്ച എക്സിക്യൂട്ടിവ് കമ്മിറ്റിയെ പ്രതിനിധാനം ചെയ്താണ് ഇവര്‍ പ്രവര്‍ത്തിച്ചത്. സ്ഥലം കൊടുക്കുന്ന എല്ലാ ഉടമകളുടെയും വീട്ടില്‍ മന്ത്രി മാത്യു ടി. തോമസ് നേരിട്ടത്തെി രേഖകള്‍ കൈപ്പറ്റുമെന്ന് പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത അലക്സ് കണ്ണമല അറിയിച്ചു. 19 വര്‍ഷം മുമ്പ് സ്ഥലം നല്‍കിയവരുടെ വീടും സന്ദര്‍ശിക്കും. പാടമായിരുന്ന ഇവിടെ കെട്ടിടനിര്‍മാണത്തിന് അനുമതി നേടാനും ഫണ്ട് അനുവദിക്കാനും നടപടിയുണ്ടാകും. പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ഇമ്മാനുവല്‍, കെ.എസ്. സുമേഷ്, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് കെ.ജി. സാബു, ബിജു പുറത്തൂട്ട് എന്നിവര്‍ സംസാരിച്ചു. കോളജിനും ഹയര്‍സെക്കന്‍ഡറി സ്കൂളിനുമായി മൂന്നരയേക്കര്‍ സ്ഥലം നാട്ടുകാര്‍ വാങ്ങിനല്‍കിയിരുന്നു. 1997ല്‍ കെട്ടിടശിലാസ്ഥാപനം അന്നത്തെ മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍, വര്‍ഷമിത്ര കഴിഞ്ഞിട്ടും അതിനുമുകളില്‍ ഒരു കല്ലുപോലും വെക്കാനായില്ല. 19 വര്‍ഷത്തിലധികമായി സ്ഥലം കാടുപിടിച്ചു കിടക്കുന്നു. സ്ഥാപനങ്ങള്‍ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ വാടകനല്‍കി സ്വകാര്യ കെട്ടിടങ്ങളില്‍ കഴിയുകയാണ്. ഈ അധ്യയനവര്‍ഷം തുടങ്ങിയപ്പോഴാണ് സ്ഥലത്തിന്‍െറ കാര്യത്തില്‍ സര്‍വകലാശാല നിലപാട് കടുപ്പിച്ചത്. കോളജിന് അഞ്ച് ഏക്കര്‍ സ്ഥലം വേണം. കെട്ടിടം പണി തുടങ്ങണം ഇല്ളെങ്കില്‍ കോഴ്സിന്‍െറ അനുമതി റദ്ദാക്കുമെന്ന അറിയിപ്പ് വന്നു. സ്ഥലം ലഭിക്കുന്നതോടെ എം.എല്‍.എ ഫണ്ടില്‍നിന്ന് കെട്ടിടത്തിന്‍െറ ആദ്യനില പണിയാന്‍ തുക ലഭിക്കുമെന്ന് കരുതുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് റെജി ശാമുവല്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.