മദ്യവില്‍പനശാല: പന്തളത്ത് മനുഷ്യച്ചങ്ങല തീര്‍ത്തു

പന്തളം: കുന്നിക്കുഴി ബിവറേജ് ഒൗട്ട്ലറ്റ് മദ്യവില്‍പനശാല അടച്ചുപൂട്ടാന്‍ നഗരസഭ കൗണ്‍സിലില്‍ തീരുമാനമെടുത്തിട്ടും നടപ്പാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതി മനുഷ്യച്ചങ്ങല തീര്‍ത്തു. പന്തളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഒൗട്ട്ലറ്റ് ജനവാസകേന്ദ്രമായ കുന്നിക്കുഴിയിലേക്ക് മാറ്റിസ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് പന്തളം നഗരസഭ കൗണ്‍സില്‍ ഭൂരിപക്ഷം കൗണ്‍സിലര്‍ന്മാരും ചേര്‍ന്ന് കുന്നിക്കുഴി ബിവറേജ് ഒൗട്ട്ലറ്റ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നു. തീരുമാനം നടപ്പാക്കാത്ത മുനിസിപ്പല്‍ സെക്രട്ടറിയുടെയും ചെയര്‍പേഴ്സന്‍െറയും നടപടിയില്‍ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങല തീര്‍ത്ത് മുനിസിപ്പല്‍ ഓഫിസ് ഉപരോധിച്ചു. കൗണ്‍സില്‍ തീരുമാനം നടപ്പാക്കാതെ കൗണ്‍സില്‍ കൂടാന്‍ അനുവദിക്കില്ളെന്നും നഗരസഭയിലും ബിവറേജിനു മുന്നിലും ശക്തമായ സമരം നടത്തുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. ജനകീയ സമരസമിതി കണ്‍വീനര്‍ ബാബുക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എന്‍.ജി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈ. യാക്കൂബ്, അജയകുമാര്‍, സോളമന്‍ വരവുകാലായില്‍, കൗണ്‍സിലര്‍മാരായ കെ.ആര്‍. വിജയകുമാര്‍, ജി. അനില്‍കുമാര്‍, സുനിത വേണു, മഞ്ജു വിശ്വനാഥ്, കെ.വി. പ്രഭ, സുമേഷ്കുമാര്‍, രത്നമണി സുരേന്ദ്രന്‍, വി.എം. അലക്സാണ്ടര്‍, അരുണ്‍ കടയ്ക്കാട്, സുഭാഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.