പെരുനാട് പഞ്ചായത്തില്‍ വിവരാവകാശം മേശക്കീഴില്‍

വടശ്ശേരിക്കര: പെരുനാട് പഞ്ചായത്തില്‍ വിവരാവകാശം മേശക്കീഴില്‍. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട ബോര്‍ഡ് വര്‍ഷങ്ങളായി പെരുനാട് പഞ്ചായത്തിലെ മേശക്ക് കീഴില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. വിവരാവകാശ നിയമം നിലവില്‍വന്ന കാലത്ത് 10 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട എല്ലാ ഓഫിസുകളിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പെരുനാട് പഞ്ചായത്തിലും ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിച്ചു. എന്നാല്‍, വിവരാവകാശ അപേക്ഷകള്‍ വര്‍ധിച്ചതോടെ ആദ്യം ചുവരില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് ക്രമേണ തറയില്‍ ചാരിവെക്കുകയും പിന്നീട് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടാത്തവിധം മേശ ഉപയോഗിച്ച് മറച്ചുവെക്കുകയുമായിരുന്നു. ബോര്‍ഡില്‍ വിവരാവകാശ അധികാരിയുടെ പേരും അപ്പീല്‍ അധികാരിയുടെ പേരും ഉള്‍പ്പെടെ വിശദവിവരങ്ങളും ഫോണ്‍ നമ്പറും രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍, പഞ്ചായത്തിലെ ഒളിച്ചുവെച്ചിരിക്കുന്ന ബോര്‍ഡില്‍നിന്ന് ഇത്തരം വിവരങ്ങള്‍ ആവശ്യക്കാരന് കണ്ടത്തൊന്‍ കഴിയില്ല. അതുകൊണ്ടുതന്നെ സ്ഥിരം വിവരാവകാശ പ്രവര്‍ത്തകരല്ലാതെ പുതുതായി പൊതുജനങ്ങളൊന്നും പഞ്ചായത്ത് ഭരണത്തിലും കരാര്‍ ഇടപാടുകളിലും ഇടപെടുന്നില്ളെന്ന സൗകര്യം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുമുണ്ട്. ഭരണസംവിധാനം സുതാര്യമാകാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ വിവരാവകാശത്തിനു മറവീണിട്ടും പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.