ആറന്മുളയിലെ തരിശുഭൂമിയില്‍ കൃഷി: ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തും

കോഴഞ്ചേരി: ആറന്മുളയിലെ തരിശുഭൂമിയില്‍ കൃഷി ഇറക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും. 29ന് ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ആറന്മുള എന്‍ജിനീയറിങ് കോളജിന് പരിസരത്തുള്ള പാടത്താണ് വിത്തിറക്കുക. ഈ ഭാഗത്തുതന്നെയാണ് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ കഴിഞ്ഞ 22ന് നിലമൊരുക്കിയതിന്‍െറ ഉദ്ഘാടനം നടത്തിയത്. ഇതു കൂടാതെ തറയില്‍ മുക്കിന് സമീപം പന്നിവേലി മൂലയിലെ 75 ഏക്കറോളം സ്ഥലത്തും പുന്നക്കാട് പാടശേഖരത്തിലും പണി പൂര്‍ത്തിയായി വരുന്നു. ആകെ 56 ഹെക്ടര്‍ പാടത്ത് ഇപ്രാവശ്യം കൃഷിയിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടനത്തിനു മുഖ്യമന്ത്രി എത്തുന്നതോടെ നിലമൊരുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയിട്ടുണ്ട്. കുമ്മായം വിതറലും വരമ്പുപിടിക്കലും ചാലു തെളിക്കലുമൊക്കെ പുരോഗമിക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആനി സാമുവല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈല ജോസഫ്, കൃഷി ഓഫിസര്‍ അനു ആര്‍. നായര്‍ എന്നിവര്‍ ആറന്മുളയിലത്തെി പണി വിലയിരുത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.