കമാനങ്ങളും ഫ്ളക്സ്് ബോര്‍ഡുകളും: പൊതുമരാമത്ത് നടപടി തുടങ്ങി

അടൂര്‍: കമാനങ്ങളും ഫ്ളക്സ് ബോര്‍ഡുകളും ഗതാഗതത്തിന് തടസ്സമായി സ്ഥാപിക്കുന്നത് തടയാന്‍ പൊതുമരാമത്ത് അധികൃതര്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്തയും ചിത്രവും ഉള്‍പ്പെടുത്തി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ലഭിച്ച നിവേദനത്തെ തുടര്‍ന്നാണ് നടപടി. പൊതുമരാമത്ത് (റോഡ്സ്) ചീഫ് എന്‍ജിനീയറോടാണ് മന്ത്രി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. കമാനങ്ങളും ഫ്ളക്സ് ബോര്‍ഡുകളും ഗതാഗതത്തിന് തടസ്സമായി സ്ഥാപിക്കുന്നത് മനുഷ്യാവകാശ കമീഷനും ഇവ പൊതുസ്ഥലങ്ങളില്‍ പാടില്ളെന്ന് ഹൈകോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഭരണ-രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തല്‍പരകക്ഷികള്‍ നിയമലംഘനം തുടരുകയായിരുന്നു. പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ സ്ഥാനമേറ്റയുടന്‍ കമാനങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ പൊതുമരാമത്ത് അധികൃതര്‍ നടപടിയെടുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ടാര്‍ റോഡ് കുഴിച്ച് ഗതാഗത തടസ്സമുണ്ടാക്കി കമാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ സ്ഥലനാമ ദിശാസൂചനാ ബോര്‍ഡുകള്‍ മറച്ചാണ് ഫ്ളക്സ് ബോര്‍ഡുകള്‍ വെക്കുന്നത്. പാതവക്കിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നുപറഞ്ഞ അധികൃതര്‍ രാഷ്ട്രീയക്കാരുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കുകയാണ്്. പൊതുമരാമത്ത് (റോഡ്സ്) ചീഫ് എന്‍ജിനീയര്‍ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരം അടൂരില്‍ കമാനങ്ങള്‍ റോഡില്‍ സ്ഥാപിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. റോഡുകളുടെ വശത്ത് ഭാഗികമായി മാത്രമേ കമാനങ്ങള്‍ സ്ഥാപിക്കാനാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.