കോന്നി: നിരന്തരം കുടിവെള്ള വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കോന്നി ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളും സി.പി.എം പ്രവര്‍ത്തകരും ചേര്‍ന്ന് വാട്ടര്‍ അതോറിറ്റി കോന്നി സെക്ഷന്‍ ഓഫിസ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഉപരോധസമരം തുടങ്ങിയത്. ഉടന്‍തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടത്തൊമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഉച്ചക്കുശേഷമാണ് സമരം അവസാനിപ്പിച്ചത്. കോന്നി ടൗണ്‍, മങ്ങാരം, മാരൂര്‍ പാലം, എലിയറക്കല്‍, വട്ടക്കാവ്, മാമ്മൂട് പ്രദേശങ്ങളില്‍ 10 ദിവസത്തിലധികമായി വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയിട്ട്. കോന്നി പോസ്റ്റ് ഓഫിസ് റോഡില്‍ കൂടി കടന്നുപോകുന്ന പ്രധാന പൈപ്പിലുണ്ടായിട്ടുള്ള തടസ്സമാണ് ജലവിതരണം മുടങ്ങാന്‍ കാരണം. ഇത് കണ്ടത്തെി പരിഹാരം കാണാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ തയാറാകാത്തതാണ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയത്. നിലവില്‍ മാരൂര്‍ പാലത്തുള്ള കൊട്ടാരത്തില്‍ പമ്പ് ഹൗസില്‍ നിന്നുമാണ് പഞ്ചായത്തിന്‍െറ ഭൂരിഭാഗം വാര്‍ഡുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത്. ഈ പദ്ധതിയിലുടനീളം 40 വര്‍ഷത്തിലധികം പഴക്കമുള്ള പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പഴക്കമുള്ള പൈപ്പായതിനാല്‍ പലപ്പോഴും പൊട്ടുന്നതുമൂലം കുടിവെള്ള വിതരണം മുടങ്ങുന്നതും നിത്യസംഭവമാണ്. ഇതിന് ശാശ്വത പരിഹാരം കണ്ടത്തെണമെങ്കില്‍ പഴക്കമുള്ള പൈപ്പുകള്‍ മാറ്റി പുതിയ ജി.ഐ പൈപ്പുകള്‍ സ്ഥാപിക്കണം. ഈ ആവശ്യവും ഉപരോധ സമരക്കാര്‍ ഉന്നയിച്ചിരുന്നു. സമരത്തിന് എല്‍.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. സൗദാമിനി, ബിജി വര്‍ഗീസ്, ഒ. ലൈല, ഗീത, ബീന ജി. നായര്‍, തുളസി മോഹന്‍, സി.പി.എം അംഗങ്ങളായ കെ.ജി. ഉദയകുമാര്‍, എം.എസ്. ഗോപിനാഥന്‍ നായര്‍, ഓമനക്കുട്ടന്‍, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.