മലയാലപ്പുഴ: കേരളക്കരയിലെ തലയെടുപ്പുള്ള ഗജവീരന്മാരും തൃശൂര്‍ പൂരത്തിന്‍െറ മേളവും പാറമേക്കാവ് പൂരസമിതിയുടെ കുടമാറ്റവും ഒത്തുചേര്‍ന്ന മലയാലപ്പുഴ ദേവിക്ഷേത്രനടയിലെ പൂരം നാടിന് ആവേശമായി. നല്ലൂര്‍ കരക്കാരുടെ പൂരമായിരുന്നു ചൊവ്വാഴ്ച. നെറ്റിപ്പട്ടമേന്തി തലപ്പൊക്കത്തോടെ തൃക്കടവൂര്‍ ശിവരാജു, പാമ്പാടി രാജന്‍, മലയാലപ്പുഴ രാജന്‍, ചേര്‍പ്പുളശേരി പാര്‍ഥന്‍, കൊടുമണ്‍ ദീപു എന്നീ കൊമ്പന്മാര്‍ പൂരത്തില്‍ അണിനിരന്നു. തൃശൂര്‍ പൂരത്തിന്‍െറ മേളപ്രമാണി ചൊവ്വല്ലൂര്‍ മോഹനവാര്യരും സംഘവും അവതരിപ്പിച്ച പാണ്ടിമേളം മാറ്റുകൂട്ടി. കുടമാറ്റത്തിന്‍െറ ഭാഗമായി ഇരുപതിലധികം സെറ്റു കുടകളാണ് ഉയര്‍ത്തിയത്. മുത്തുക്കുടകളും വ്യത്യസ്ത ആകൃതിയിലുള്ള ചതുരക്കുടകളും രണ്ടു തട്ടുള്ള കുടകളും കുടമാറ്റത്തില്‍ വര്‍ണക്കാഴ്ചയൊരുക്കി. പൂരംകാണാനായി ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. വൈകുന്നേരം 6.30ന് പഞ്ചാരി മേളത്തിന്‍െറ അകമ്പടിയോടെ കാഴ്ചശ്രീബലിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.