പന്തളം: പുള്ളിമാടനും പക്ഷിക്കോലവും നിറഞ്ഞുതുള്ളിയ കുരമ്പാല പുത്തന്‍കാവിലെ പടയണി കളത്തില്‍ ചെറ്റമാടനും സുന്ദരയക്ഷിയും തുള്ളിയൊഴിഞ്ഞു. പടയണി കലാരൂപത്തിലെ പ്രധാന കോലങ്ങളിലൊന്നായ 51 പച്ചപ്പാളയില്‍ തീര്‍ക്കുന്ന കാലയക്ഷിക്കോലത്തെ കരക്കാര്‍ കാത്തിരിക്കുകയാണ്. ബുധനാഴ്ച ഏഴരനാഴിക വൈകി കാലയക്ഷിക്കോലം കളത്തിലത്തെും. പടയണിയിലെ പതിവു കലാരൂപങ്ങളായ തപ്പുകാച്ചിക്കൊട്ട്, താവടിതുള്ളല്‍, പന്നത്താവടി, വിനോദരൂപങ്ങള്‍ എന്നിവക്കുശേഷമാണ് ചെറ്റമാടനും സുന്ദരയക്ഷിയും കളത്തിലത്തെിയത്. പടയണിക്ക് അകമ്പടി സേവിച്ച വലിയമേളത്തിന് ജയകുമാറും സംഘവും നേതൃത്വം നല്‍കിയപ്പോള്‍ അശ്വിന്‍, രാഹുല്‍, വിഷ്ണു, അരുണ്‍, ഹരിദേവ്,അഖില്‍, ഉമേഷ് എന്നിവര്‍ താവടിതുള്ളി. വെളിച്ചപ്പാടായി ജയന്‍ കളത്തിലത്തെി. വിഷ്ണു, ആനന്ദകൃഷ്ണന്‍, അച്ചു, ഹരിക്കുട്ടന്‍ എന്നിവര്‍ പരദേശികളുമായുമത്തെി. ഉണ്ണികൃഷ്ണപിള്ളയും ശരത്തും നമ്പൂതിരിയും വാല്യക്കാരനുമായി കരവാസികളെ രസിപ്പിച്ചു. സുന്ദരയക്ഷിയായി സൗരവ്, പ്രശാന്ത്, വിഷ്ണു അജയന്‍, രാഹുല്‍ എന്നിവരും ചെറ്റമാടനായി എം. വിഷ്ണുവും അശ്വിനും കളത്തിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.