കോഴഞ്ചേരിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്‍െറ ഒന്ന്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 10 വാര്‍ഡുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഈ വാര്‍ഡുകളുടെ ഉയര്‍ന്ന പ്രദേശങ്ങളായ കാവിന് കിഴക്കേല്‍ ഭാഗം, കിഴക്കേപറമ്പില്‍ ഭാഗം, മുരുപ്പേല്‍ ഭാഗം, കുറ്റിയില്‍ ഭാഗം, മണിമല മുരുപ്പ് ഭാഗം, റോട്ടറി ക്ളബ്-പേരകത്ത് പടി എന്നീ സ്ഥലങ്ങളില്‍ കഴിഞ്ഞ ആറുമാസമായി ജലവിതരണം മുടങ്ങിയിട്ട്. ജലവിതരണത്തിനായി ഗ്രാമപഞ്ചായത്തിനുള്ളില്‍ ഒരു ഷെഡ്യൂള്‍ ഉണ്ടാക്കണമെന്നാവശ്യപ്പെട്ടിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ടാങ്കറില്‍ കുടിവെള്ളം കൊണ്ടത്തെിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുന്നതിന് കലക്ടറോടാവശ്യപ്പെടുന്നതിന് ചട്ടപ്രകാരം അഞ്ച് അംഗങ്ങള്‍ ചേര്‍ന്ന് നോട്ടീസ് സമര്‍പ്പിച്ചിട്ടും ഒരു നടപടിയും കമ്മിറ്റി ചേരുന്നതിന് കൈക്കൊണ്ടിട്ടില്ലാത്തതിനാല്‍ യു.ഡി.എഫ് അംഗങ്ങളായ അഞ്ച് പേര്‍ പ്രതിഷേധ സൂചകമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓഫിസിനു മുമ്പില്‍ ധര്‍ണ നടത്തി. അംഗങ്ങളായ അഡ്വ. ശ്രീരാജ് ഡി, ജോമോന്‍ പുതുപറമ്പില്‍, സാറാമ്മ ഷാജന്‍, സുനിത ഫിലിപ്പ്, ആനി ജോസഫ് എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.