എഫ്.സി.ഐ ഗോഡൗണിൽനിന്ന് അനധികൃതമായി അരി കടത്തി

മല്ലപ്പള്ളി: കുന്നന്താനം തോട്ടപ്പടിയിലുള്ള ജില്ല വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന എഫ്.സി.ഐ ഗോഡൗണിൽനിന്ന് അനധികൃതമായി രണ്ടുടൺ അരി കടത്തി. തിങ്കളാഴ്ച വിവിധ റേഷൻ വ്യാപാരികൾക്ക് അലോട്ട്മെൻറ് ദിവസമായിരുന്നു. സാധാരണ വൈകീട്ട് മൂന്നിന് മുമ്പ് റിപ്പോർട്ട് ചെയ്യുന്ന ലോറികൾക്ക് മാത്രമാണ് ഗോഡൗണിൽ പ്രവേശനമുള്ളത്. ജില്ലയിലെ വിവിധ പ്രദേശങ്ങൾക്കുള്ള അരിയുമായി മറ്റ് വാഹനങ്ങൾ പോയിക്കഴിഞ്ഞപ്പോൾ കെ.എൽ –27 ഡി 7207 എന്ന വാഹനം ഗൗഡൗണിലേക്ക് കടത്തിവിടുകയായിരുന്നു. ഇവിടെനിന്ന് 61 ചാക്കിനാണ് ഗേറ്റ് പാസ്​ നൽകിയിരിക്കുന്നത്. തൊഴിലാളികൾ അരി വാഹനത്തിൽ കയറ്റുന്ന സമയം 40 ചാക്കുകൂടി കയറ്റുന്നതിന് സ്ലിപ് നൽകി. ഇവിടെനിന്നു നൽകിയിരിക്കുന്ന കണക്കിൽ 101 ചാക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഗേറ്റ് പാസിൽ 61 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിെൻറ തൂക്കവും നോക്കിയിട്ടില്ല. തൊഴിലാളികൾ ഇത് പരിശോധിച്ചപ്പോഴാണ് അനധികൃത കടത്ത് മനസ്സിലായത്. അരി കടത്തിയ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് അംഗം എസ്​.വി. സുബിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണക്കുറുപ്പ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.