പത്തനംതിട്ട: പത്തനംതിട്ട നഗരത്തിന്‍െറ ഉള്‍പ്രദേശങ്ങളില്‍ യാത്രാക്ളേശം അതിരൂക്ഷം. പെരിങ്ങമല, മുണ്ടുകോട്ടക്കല്‍, വഞ്ചികപൊയ്ക, ആടിയാനി, കൈരളീപുരം, ഹോളി ഏഞ്ചല്‍സ് റോഡ്, അഞ്ചക്കാല, പൂവന്‍പാറ, മൈലാടുംപാറ, വലഞ്ചുഴി, കരിമ്പനാക്കുഴി പ്രദേശങ്ങളിലാണ് യാത്രാക്ളേശം കൂടുതല്‍ അനുഭവപ്പെടുന്നത്. ബസ് സൗകര്യം ഇല്ലാത്തതിനാല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുന്നു. വിദ്യാര്‍ഥികള്‍ കിലോമീറ്ററുകള്‍ നടന്നാണ് ടൗണില്‍ എത്തുന്നത്. ജനറല്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ എത്താന്‍ രോഗികളും ബുദ്ധിമുട്ടുന്നു. ഉള്‍പ്രദേശങ്ങളിലെ ജനങ്ങളുടെ ആശ്രയം ഇപ്പോള്‍ ഓട്ടോകള്‍ മാത്രമാണ്. ദിവസവും വന്‍തുകതന്നെ ഓട്ടോ യാത്രക്കായി ആളുകള്‍ക്ക് വേണ്ടിവരുന്നു. നിത്യവും ടൗണില്‍ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് എത്തുന്നവരാണ് വലയുന്നത്. അടുത്തിടെ ആരംഭിച്ച ടൗണ്‍ സര്‍ക്കുലര്‍ റൂട്ട് പരിഷ്കരിച്ച് ഉള്‍പ്രദേശങ്ങളെ കൂടി ബന്ധിപ്പിച്ചാല്‍ ഇവിടങ്ങളിലെ യാത്രാക്ളേശത്തിന് കുറച്ച് പരിഹാരമാകുന്നതാണ്. ഉള്‍പ്രദേശങ്ങിലുള്ള ജനങ്ങളുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ദീര്‍ഘനാളായി ആവശ്യം ഉയരുന്നതാണ്. എന്നാല്‍, കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസുകള്‍ ഇല്ലാത്തതാണ് പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നതിന് തടസ്സമായി അധികൃതര്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സി ഇല്ളെങ്കില്‍ സ്വകാര്യബസുകള്‍ക്ക് ആയാലും പെര്‍മിറ്റ് നല്‍കി യാത്രാപ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.