വടശ്ശേരിക്കര: ഡോക്ടര്‍മാരില്ലാതായതോടെ രോഗികള്‍ നന്നേകുറഞ്ഞു. ഇതോടെ രാത്രി ഡ്യൂട്ടിയിലുള്ള വനിതാ ജീവനക്കാര്‍ക്ക് ഭയപ്പാടിലാണ് അന്തിയുറങ്ങുന്നത്. ദിവസവും നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയത്തെുന്ന പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാതായത്. കിടപ്പുരോഗികള്‍ പ്രവേശിക്കാതായതോടെ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ച വനിതാ ജീവനക്കാര്‍ ഉറക്കമിളച്ച് ആശുപത്രിക്ക് കാവലിരിക്കേണ്ട അവസ്ഥയാണ്. അഞ്ചിലധികം ഡോക്ടര്‍മാര്‍ ജോലിനോക്കുന്ന പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഡോക്ടറുടെ സേവനം ഉച്ചക്ക് ഒന്നിന് അവസാനിക്കുന്നതിനാല്‍ കിടപ്പുരോഗികളെ പ്രവേശിപ്പിക്കില്ല. നിലവിലെ ഡോക്ടര്‍മാര്‍ സ്ഥലം മാറിയതിനാലും മെഡിക്കല്‍ ഓഫിസര്‍ ചിക്കന്‍പോക്സ് ബാധിച്ച് കിടപ്പിലാവുകയും ചെയ്തതോടെ ആശുപത്രിയുടെ സേവനം പൂര്‍ണമായും അവതാളത്തിലായി. ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഞായറാഴ്ച ആശുപത്രി പ്രവര്‍ത്തിക്കില്ളെന്ന ബോര്‍ഡ് തൂക്കിയത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ഇതത്തേുടര്‍ന്നാണ് ഒരുഡോക്ടറുടെ സേവനമെങ്കിലും ആശുപത്രിയില്‍ ലഭ്യമായത്. ആദിവാസികളുള്‍പ്പെടെ മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങല്‍ ആശ്രയിക്കുന്ന പെരുനാട് ആശുപത്രിയില്‍ ഡോക്ടറില്ളെങ്കിലും രാത്രിയില്‍ രണ്ട് വനിതാ ജീവനക്കാര്‍ ജോലിനോക്കുന്നുണ്ട്. സെക്യൂരിറ്റി ജീവനക്കാരോ പുരുഷ ജീവനക്കാരോ ഇല്ലാതെയാണ് രാത്രിയില്‍ വനിതാ ജീവനക്കാരെ മാത്രം നിയോഗിക്കുന്നത്. കിടപ്പുരോഗികള്‍ ഉള്ളത് നഴ്സിങ് ജീവനക്കാര്‍ക്ക് സഹായകരമായിരുന്നു. രാത്രി ചികിത്സ തേടിയത്തെുന്ന രോഗികളെ പരിശോധിക്കാന്‍ കഴിയാത്തതും മദ്യപന്മാരുടെയും സാമൂഹികവിരുദ്ധരുടെ ശല്യവും വനിതാ ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.