അടൂര്‍: അടൂരില്‍ പ്രചാരണത്തിനും ചൂടുകൂടി. ചുട്ടുപൊള്ളുന്ന വെയിലത്ത് പകല്‍ മുഴുവന്‍ വോട്ടിന് അലയുന്ന സ്ഥാനാര്‍ഥികള്‍ വാടിത്തളരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ഷാജു ഏനാത്ത്, കടിക, ഓലിക്കുളങ്ങര, തട്ടാരുപടി, കൈതപ്പറമ്പ്, എന്നിവിടങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ഥിച്ചു. ഏനാത്ത് ജങ്ഷനിലെ കടകളിലും വോട്ടുതേടി. കടമ്പനാട് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പെരുന്നാള്‍ സമാപന ആഘോഷങ്ങളില്‍ പങ്കെടുത്തു.യു.ഡി.എഫ് പള്ളിക്കല്‍ മണ്ഡലം കണ്‍വെന്‍ഷനിലും കൊടുമണ്ണില്‍ പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിനും ശേഷം പി.ജെ. കുര്യന്‍ പങ്കെടുത്ത യു.ഡി.എഫ് നേതൃയോഗത്തിലും പങ്കെടുത്തു. പെരിങ്ങനാട് യു.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ തേരകത്ത് മണി ഉദ്ഘാടനം ചയ്തു. മണ്ഡലം പ്രസിഡന്‍റ് നരേന്ദ്രനാഥന്‍പിള്ള അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, ആനന്ദപ്പള്ളി സുരേന്ദ്രന്‍, പഴകുളം സുഭാഷ്, ഏഴംകുളം അജു, രാജന്‍ മോളത്തേ്, എന്നിവര്‍ സംസാരിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി എല്‍.ഡി.എഫ് പുറത്തിറക്കിയ അഭ്യര്‍ഥനയുമായി മണ്ഡലത്തിലെ 191 ബൂത്തുകളിലായി ആയിരത്തിലധികം സ്ക്വാഡുകള്‍ എല്ലാ വീടുകളും സന്ദര്‍ശിക്കുകയാണെന്ന് ഇലക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ടി.ഡി. ബൈജുവും സെക്രട്ടറി എ.പി. ജയനും അറിയിച്ചു. മേഖലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. മണ്ഡലത്തില്‍ ഉടനീളം ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും ചുവരെഴുത്തുകളും നടത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ.പി. സുധീര്‍ അടൂര്‍ മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തിലും രണ്ടാംഘട്ട പ്രചാരണം നടത്തി. കഴിഞ്ഞദിവസങ്ങളില്‍ കോളനികള്‍ കേന്ദ്രീകരിച്ചായിരുന്നു വോട്ടഭ്യര്‍ഥന. മണ്ഡലത്തിലെ എട്ട് കോളനികളിലും കുടിവെള്ളം ഉള്‍പ്പെടെയുള്ള മറ്റ് അടിസ്ഥാന പ്രശ്നങ്ങളില്‍ ദുരിതം അനുഭവിക്കുകയാണ് കോളനിവാസികളെന്ന് അഡ്വ. പി. സുധീര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്‍െറ എല്ലാ സഹായങ്ങളും നല്‍കുന്നതിനുവേണ്ടിയുള്ള നടപടി പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങനാട് കോലമല കോളനിയില്‍ സ്ഥാനാര്‍ഥിയെ കോളനിവാസികള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ചേന്നമ്പള്ളിയിലെ മഹാത്മ ജനസേവാ കേന്ദ്രത്തിലെ അന്തേവാസികളെ കണ്ടു. പെരിങ്ങനാട് വഞ്ചിമുക്ക്, ചേന്നമ്പള്ളി, പതിനാലാം മൈല്‍, തെങ്ങുംതാര ജങ്ഷന്‍ എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥിക്കൊപ്പം സി. ശരത്, അഡ്വ. സേതുകുമാര്‍, സത്യന്‍, രതീഷ്, അനില്‍ നെടുമ്പള്ളില്‍, എം.ജി. കൃഷ്ണകുമാര്‍, അനീഷ്, ഉണ്ണികൃഷ്ണപിള്ള, എന്നിവര്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.