പന്തളം: കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോള്‍ ഉണ്ടായിരുന്ന കുടിവെള്ളം മുട്ടിച്ച് അധികൃതര്‍. കുറുന്തോട്ടയം പാലത്തിന്‍െറ പണിക്കായി ജലവിതരണവകുപ്പിന്‍െറ പൈപ്പ് ലൈന്‍ അടച്ചതോടെയാണ് പന്തളം കുറുന്തോട്ടയം പാലത്തിന് വടക്കുഭാഗത്തുള്ളവര്‍ കുടിവെള്ളത്തിനായി പരക്കം പായുന്നത്. കടുത്ത വേനല്‍ച്ചൂടില്‍ ഒരുതുള്ളിവെള്ളത്തിനായി കേഴുമ്പോഴാണ് അധികൃതരുടെ വക ക്രൂരമായ നടപടി. കുറുന്തോട്ടയം പാലത്തിന്‍െറ പണിക്കായാണ് പൈപ്പ് ലൈന്‍ അടച്ചത്. അഞ്ചുദിവസം മുമ്പ് കരാറുകാരത്തെി പാലം പണിക്ക് തുടക്കമിട്ടതോടെ ജലവിതരണ വകുപ്പില്‍നിന്ന് ആളത്തെി പൈപ്പ് ലൈന്‍ അടച്ച് പൈപ്പ് മുറിച്ചുമാറ്റി. പന്തളം വലിയപാലത്തിന് താഴ്വശത്തുള്ള അച്ചന്‍കോവിലാറ്റില്‍ സ്ഥാപിച്ച കിണറ്റില്‍നിന്ന് ജലം പമ്പ് ചെയ്ത് പന്തളം എന്‍.എസ്.എസ് കോളജിനു സമീപത്തുള്ള ടാങ്കില്‍ സംഭരിച്ചാണ് പന്തളത്തിന്‍െറ വിവിധഭാഗങ്ങളിലേക്ക് കുടിവെള്ളമത്തെിക്കുന്നത്. ജലവിതരണ പൈപ്പുകള്‍ അതോറിറ്റി അധികൃതര്‍ അടച്ചെങ്കിലും പാലം പൊളിക്കുന്ന പണി ആരംഭിച്ചിട്ടുമില്ല. പന്തളം വലിയകോയിക്കല്‍ ക്ഷേത്രാവശ്യത്തിനും ഇവിടെയത്തെുന്ന ഭക്തരുടെ പ്രാഥമിക ആവശ്യത്തിനും ഈ വിതരണ പൈപ്പുകളില്‍നിന്നാണ് ജലം എത്തിക്കുന്നത്. ജലവിതരണം നിലച്ചതോടെ ക്ഷേത്രത്തിലും പരിസരത്തും എത്തുന്നവരും ജലത്തിനായി നെട്ടോട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.