പന്തളം: തീര്‍ഥാടന കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പൊട്ടിപ്പൊളിഞ്ഞ ടോയ്ലെറ്റുകളും വെള്ളം കയറിയ പാര്‍ക്കിങ് ഗ്രൗണ്ടുമായി പന്തളം ഭക്തരെ വരവേല്‍ക്കാന്‍ തയാറെടുക്കുന്നു. രണ്ടുമാസം നീളുന്ന തീര്‍ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. പന്തളത്ത് ഒരുക്കം എങ്ങുമത്തെിയില്ല. ഒരു സമയം പതിനഞ്ചുപേര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ടോയിലെറ്റ് ബ്ളോക്കാണ് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലുള്ളത്. അതുതന്നെ ചോര്‍ന്നൊലിച്ച് ഏതുനിമിഷവും താഴെവീഴാറായ അവസ്ഥയിലും. പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് ദിവസവും പന്തളത്തത്തെുന്നത്. പ്രാഥമിക സൗകര്യം പോലും നിര്‍വഹിക്കാന്‍ മാര്‍ഗമില്ലാത്ത സ്ഥിതിയാണിവിടെ. തീര്‍ഥാടനകാലം ആരംഭിച്ച് ഒരാഴ്ച തികയുന്നതിനുമുമ്പേ സെപ്റ്റിക് ടാങ്ക് നിറയും. എത്ര വ്യത്തിയാക്കിയാലും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകാറുള്ളത്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഇല്ളെന്നത് പലതവണ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാന്‍ ആരും തയാറായിട്ടില്ല. ‘ എല്‍’ ആകൃതിയില്‍ പണിതിരിക്കുന്ന നിലവിലെ ടോയ്ലെറ്റ് ബ്ളോക്കിന് ഒരു വാതില്‍ മാത്രമാണുള്ളത്. ഇതില്‍ കൂടിയാണ് സ്ത്രീകളും പുരുഷന്മാരും കയറേണ്ടത്. വലിയകോയിക്കല്‍ ക്ഷേത്രത്തിന് മുന്‍വശമാണ് നിലവിലെ ടോയ്ലെറ്റ് ബ്ളോക്കുള്ളത്. ക്ഷേത്രത്തിനു മുന്‍വശത്തുനിന്ന് ഇതുമാറ്റണമെന്ന് പലതവണ ആവശ്യം ഉയര്‍ന്നിട്ടും പരിഗണിക്കപ്പെട്ടിട്ടില്ല. പന്തളം തീര്‍ഥാടന കാലത്ത് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് പാര്‍ക്കിങ്. പാര്‍ക്കിങ്ങിനായി ദേവസ്വംബോര്‍ഡ് സ്ഥലം വാങ്ങിയെങ്കിലും ഇത് പലപ്പോഴും ചളിക്കുണ്ടായി മാറാറാണ് പതിവ്. ആധുനിക രീതിയിലുള്ള പാര്‍ക്കിങ് ഗ്രൗണ്ടാകും എന്ന് പ്രഖ്യാപനം നടത്തിയെങ്കിലും സ്വകാര്യ പാര്‍ക്കിങ് ഏജന്‍സികളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ബോര്‍ഡിന്‍േറത്. വണ്‍വേ സംവിധാനം നടപ്പാക്കാത്തതുമൂലം ഈ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വരുന്ന വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാകുന്നു. ഇത് ഭയന്ന് വാഹനങ്ങള്‍ സ്വകാര്യ പാര്‍ക്കിങ്ങുകളെ ആശ്രയിക്കാറാണ് പതിവ്. പ്രകൃതി കനിഞ്ഞുനല്‍കിയ അച്ചന്‍കോവിലാറ് സമൃദ്ധമായി ഒഴുകുന്നതുകൊണ്ട് തീര്‍ഥാടകര്‍ക്ക് കുളിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകാറില്ല. അവിടെതന്നെ സ്ത്രീകള്‍ തുറസായ സ്ഥലത്തുനിന്ന് കുളിക്കേണ്ട സ്ഥിതിയാണുള്ളത്. ഒരു തീര്‍ഥാടനകാലത്തും സ്ത്രീകള്‍ക്ക് പ്രത്യേക കുളിക്കടവ് ഒരുക്കാറില്ല. ഇന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയിലത്തെുന്ന ഭക്തരില്‍ ബഹുഭൂരിഭാഗവും അയ്യപ്പന്‍െറ പിതൃസ്ഥാനത്ത് എത്തിയാണ് തിരികെപ്പോകാറുള്ളത്. രാജ്യത്തെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളായ മധുര, പളനി, തിരുപ്പതി, മൂകാംബിക തുടങ്ങിയ ഇടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യം നേരിട്ടനുഭവിക്കുന്നവരാണ് നമ്മുടെ ബോര്‍ഡ് ഭരണാധികാരികളും ജീവനക്കാരും. എന്നാല്‍, അതിന്‍െറ ഒരുഭാഗം പോലും സൗകര്യം ഇവിടെ ഒരുക്കാന്‍ ഇവര്‍ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.