പന്തളം: ബാലറ്റ് പേപ്പര്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പെട്ടികള്‍ ഉദ്യോഗസ്ഥര്‍ ചുമന്ന് വാഹനത്തില്‍ കയറ്റി. തിങ്കളാഴ്ച രാവിലെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പറക്കോട് ബ്ളോക്കിലെ ബാലറ്റുകളാണ് 10 കൂറ്റന്‍ പെട്ടികളിലായി പന്തളം സബ്ട്രഷറിയില്‍ സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് പഴയ ബാലറ്റുകള്‍ നശിപ്പിക്കുന്നതിനായാണ് പറക്കോട് ബ്ളോക് ഓഫിസിലേക്ക് പെട്ടികള്‍ കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥരത്തെിയത്. വിവരമറിഞ്ഞ് ചുമട്ടുതൊഴിലാളികളും സ്ഥലത്തത്തെി. പെട്ടികള്‍ ചുമന്നു കയറ്റാന്‍ 2500 രൂപയാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 750 രൂപ നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തര്‍ക്കം മൂലം ഉദ്യോഗസ്ഥര്‍ മടങ്ങി. ചൊവ്വാഴ്ച രാവിലെ 10.30ഓടെ എത്തിയ ഉദ്യോഗസ്ഥര്‍ പെട്ടികള്‍ ചുമന്ന് വാഹനത്തില്‍ കയറ്റി. വിവരമറിഞ്ഞ് തൊഴിലാളികളും എത്തിയെങ്കിലും ഇതിനകം ഏഴു പെട്ടികള്‍ ട്രഷറിയിലെ ജീവനക്കാരുള്‍പ്പെടെ ചേര്‍ന്ന് വാഹനത്തില്‍ കയറ്റിയിരുന്നു. തൊഴിലാളികള്‍ തടയാനുള്ള ശ്രമം തുടങ്ങിയതോടെ ഉദ്യോഗസ്ഥര്‍ കലക്ടര്‍ അടക്കമുള്ളവരെയും പൊലീസിനെയും വിവരമറിയിച്ചു. ഇതിനിടയില്‍, ഉദ്യോഗസ്ഥര്‍ ശേഷിക്കുന്ന പെട്ടികളും വാഹനത്തില്‍ കയറ്റി പറക്കോട് ബ്ളോക് ഓഫിസിലേക്ക് മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.