സി.പി.എമ്മിന് സര്‍വതിനെയും എതിര്‍ക്കുന്ന രീതി; ബി.ജെ.പിക്ക് വര്‍ഗീയ അജണ്ട –ഉമ്മന്‍ ചാണ്ടി

അടൂര്‍: സി.പി.എം എല്ലാറ്റിനെയും എതിര്‍ക്കുന്ന രീതിയാണ് കാണിക്കുന്നതെങ്കില്‍ സങ്കുചിത വര്‍ഗീയ അജണ്ടയാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടൂരില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നര വര്‍ഷം മുമ്പ് ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ അവരെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു. അതെല്ലാം അസ്തമിച്ചു. ബി.ജെ.പിക്കു കേരളത്തില്‍ എന്തെങ്കിലും കാട്ടിക്കൂട്ടണം. അതിനായി അവര്‍ പലരെയും കൂട്ടുപിടിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടൊന്നും ബി.ജെ.പിയുടെ ആശയം കേരളത്തിലെ ജനം അംഗീകരിക്കില്ല. മതേതരത്വം, മതസൗഹാര്‍ദം എന്നിവയാണ് കേരളത്തിലെ ജനം മറ്റേതിനെക്കാളും വിലകല്‍പിക്കുന്നത്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ജനത്തെ തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി. രാജ്യത്തിന് എന്തുസംഭവിച്ചാലും വേണ്ടില്ല തങ്ങള്‍ക്ക് എന്തെങ്കിലും അധികാരത്തിന്‍െറ പങ്ക് കിട്ടുമോയെന്നാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിലെ ജനം ഏറ്റവും കൂടുതല്‍ തിരസ്കരിക്കുന്ന ആശയങ്ങളാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലെ വിജയം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ യു.ഡി.എഫിന്‍െറ ഭരണ തുടര്‍ച്ചക്ക് ജനം നല്‍കുന്ന അംഗീകാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഈ സര്‍ക്കാറിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചെങ്കിലും ഏതെങ്കിലും ആരോപണങ്ങളുടെ ചെറിയൊരു അംശം ജനത്തെ ബോധ്യപ്പെടുത്താനായില്ല.സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ മറ്റുള്ളവരെ അവഹേളിച്ച് അവര്‍ നടത്തിയ പ്രവര്‍ത്തനം മൂലമാണ് കേരളത്തിലെ ജനങ്ങളില്‍നിന്ന് തുടര്‍ച്ചയായി പരാജയം അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. സ്വന്തം കഴിവുകേട് അണികളെപോലും വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ളെങ്കിലും അത് ജനങ്ങളുടെ മുകളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചതാണ് സി.പി.എമ്മിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം. നാലര വര്‍ഷത്തിനുള്ളില്‍ അവര്‍ നടത്തിയ ഏതെങ്കിലും സമരം വിജയിപ്പിക്കാന്‍ കഴിഞ്ഞോ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. തോപ്പില്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്‍റണി എം.പി, ഉമ്മന്‍ തോമസ്, ബാബു ജോര്‍ജ്, തേരകത്ത് മണി, പഴകുളം ശിവദാസന്‍, ബാബു ദിവാകരന്‍, എബ്രഹാം പച്ചയില്‍, തൈക്കൂട്ടത്തില്‍ സക്കീര്‍, ഡി.കെ. ജോണ്‍, ഏഴംകുളം അജു, കലാനിലയം രാമചന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.