മല്ലപ്പള്ളി: മത്സരരംഗത്ത് വീണ്ടും സജീവമായി താലൂക്കിലെ പ്രസിഡന്‍റുമാരും വൈസ് പ്രസിഡന്‍റുമാരും. കോട്ടാങ്ങല്‍, എഴുമറ്റൂര്‍, കല്ലൂപ്പാറ, കൊറ്റനാട്, കുന്നന്താനം പഞ്ചായത്ത് പ്രസിന്‍റുമാരും ജില്ലാ പഞ്ചായത്ത് കൊറ്റനാട്, കല്ലൂപ്പാറ, കോട്ടങ്ങല്‍, ആനിക്കാട്, മല്ലപ്പളളി, പുറമറ്റം, കുന്നന്താനം പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്‍റുമാരുമാണ് വീണ്ടും മത്സരരംഗത്ത് സജീവമായത്. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. റെജി തോമസ്, ജില്ലാപഞ്ചായത്ത് ആനിക്കാട് ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായും കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് ചരളേല്‍ ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്. കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ് ബ്ളോക് പഞ്ചായത്ത് കീഴ്വായ്പൂര് ഡിവിഷനിലും എഴുമറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുഗതകുമാരി 14 ാം വാര്‍ഡിലും കുന്നന്താനം പഞ്ചായത്ത് പ്രസിഡന്‍റ് മാലതി സുരേന്ദ്രന്‍ പത്താം വാര്‍ഡിലും കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ തോംസണ്‍ നാലാം വാര്‍ഡിലുമാണ് വീണ്ടും ജനവിധി തേടുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബ്ളോക് പഞ്ചായത്ത് ചാലാപ്പള്ളി ഡിവിഷനില്‍ നിന്ന് വീണ്ടും മത്സരിക്കുമ്പോള്‍ കൊറ്റനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രണ്ടാം വാര്‍ഡിലും കോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷ ശ്രീകുമാര്‍ 12ാം വാര്‍ഡിലും കുന്നന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാധാമണിയമ്മ മൂന്നാം വാര്‍ഡിലും ആനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് മാത്യു ഒന്നാം വാര്‍ഡിലും പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഏലിയാമ്മ വര്‍ഗീസ് ഏഴാം വാര്‍ഡിലും കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ.കെ. സോമന്‍ 10ാം വാര്‍ഡിലുമാണ് മത്സരിക്കുന്നത്. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റ് സീനാകുമാരി ആനിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് സോഫിയാമ്മ ജോസഫും ഇത്തവണ മത്സരരംഗത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.