പന്തളം: പന്തളത്തെ ഗതാഗതക്കുരുക്കിലാക്കാന്‍ ഒരു ബസ്റ്റാന്‍ഡ്. പന്തളം പ്രൈവറ്റ് ബസ്റ്റാന്‍ഡാണ് പന്തളം ജങ്ഷനെ ഗതാഗതക്കുരുക്കിലാക്കുന്നത്. മാവേലിക്കര റോഡില്‍ ജങ്ഷന് തെക്കുവശത്തുള്ള സ്റ്റാന്‍ഡിലേക്ക് ഇരുവശത്തുനിന്ന് വാഹനങ്ങള്‍ പ്രവേശിക്കുകയും പോകുകയും ചെയ്യുന്നത് ഗതാഗതനിയന്ത്രണം താറുമാറാക്കുന്നു. ജങ്ഷനില്‍നിന്ന് സിഗ്നല്‍ ലഭിച്ച് സ്റ്റാന്‍ഡിലേക്ക് വരുന്ന വാഹനങ്ങള്‍ റോഡ് ക്രോസ് ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് ആരംഭിക്കും. അശാസ്ത്രീയമായ സ്റ്റാന്‍ഡ് ഇവിടെ നിന്ന് മാറ്റിയാല്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനടുത്ത് പ്രൈവറ്റ് ബസ്സ്റ്റേഷന്‍ കൂടി സ്ഥലം ലഭ്യമാണ്. പന്തളം പഞ്ചായത്ത് വാങ്ങി നല്‍കിയ ഒരേക്കര്‍ 15 സെന്‍റ് സ്ഥലത്താണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം കെ.എസ്.ആര്‍.ടി.സിക്ക് കൈമാറിയെങ്കിലും കെ.എസ്.ആര്‍.ടി.സി ഇത് സ്വന്തം പേരില്‍ കരം തീര്‍ത്തിട്ടില്ല. ഇപ്പോഴും ഉടമസ്ഥാവകാശം പഞ്ചായത്തിന് തന്നെയാണ്. സ്ഥലത്തിന്‍െറ ഭൂരിഭാഗവും കാടുകയറി ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രവുമാണ്. ഉപയോഗശൂന്യമായിരിക്കുന്ന സ്ഥലം അധികാര തര്‍ക്കം ഒഴിവാക്കി പഞ്ചായത്ത് ഏറ്റെടുത്താല്‍ പ്രൈവറ്റ് ബസ്സ്റ്റേഷന്‍ കൂടി ഇവിടേക്ക് മാറ്റാന്‍ കഴിയും. ഇതോടെ ഗതാഗതതടസ്സത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.