പത്തനംതിട്ട: ഇലന്തൂര്‍ കൂരമ്പാലയില്‍നിന്ന് പത്തനംതിട്ട-കോഴഞ്ചേരി പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിന് വെട്ടിക്കല്‍-ഭഗവതിക്കുന്ന് തോടിന് കുറുകെ പാലം പണിയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. വാഹനസൗകര്യമുള്ള റോഡിന്‍െറ നിര്‍മാണം 20വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയെങ്കിലും പാലം നിര്‍മിക്കാത്തതിനാല്‍ റോഡ് യാത്രക്ക് ഉപയോഗപ്പെടുന്നില്ല. കമീഷന്‍ അധികൃതരില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പാലം പണിയാന്‍ ഏഴു ലക്ഷത്തോളം രൂപ ചെലവുവരുമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. സ്ഥലവാസിയായ ഒരാള്‍ തന്‍െറ വസ്തു ഏറ്റെടുക്കുന്നതിനെതിരെ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയതിനാല്‍ സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ളെന്നും പഞ്ചായത്ത് അറിയിച്ചു. സ്വകാര്യ വ്യക്തിയുടെ സ്ഥലം അവരുടെ സമ്മതപ്രകാരമോ ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കിയോ മാത്രം ഏറ്റെടുക്കണമെന്ന് കമീഷന്‍ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.