റോഡ് വികസനത്തിന് 2.93 കോടിയുടെ ഭരണാനുമതി

അടൂര്‍: ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് അടൂര്‍ മണ്ഡലത്തിലെ റോഡ് വികസനത്തിന് 2.93 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയായതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു. ആനന്ദപ്പള്ളി-കൊടുമണ്‍ റോഡിന് 82 ലക്ഷവും കടമ്പനാട് അവിഞ്ഞിയില്‍ പാലത്തിന് 40 ലക്ഷവും നെല്ലിമുകള്‍-തെങ്ങമം റോഡിന് 24 ലക്ഷവും ആലുംമൂട്-പാറക്കൂട്ടം പാതക്ക് 10ലക്ഷവും ഏനാത്ത്-കടമ്പനാട് പാതയില്‍ ഏനാത്ത് കവല വികസനത്തിനും ഏഴംകുളം-കൈപ്പട്ടൂര്‍ പാതക്കും 20 ലക്ഷം വീതവും ഏനാത്ത്-പട്ടാഴി പാതക്ക് അഞ്ചുലക്ഷവും പറക്കോട്-കൊടുമണ്‍ പാതക്ക് 72 ലക്ഷവും പാതകളില്‍ അടയാളങ്ങള്‍ സ്ഥാപിക്കുന്നതിനും പെയ്ന്‍റിങ് ജോലികള്‍ക്കും 20 ലക്ഷവുമാണ് ഭരണാനുമതി നേടിയിട്ടുള്ളത്. പൊതുമരാമത്ത് മന്ത്രിക്ക് എം.എല്‍.എ നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഭരണാുനമതി ലഭ്യമായതെന്നും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിരവധി ഗ്രാമീണ റോഡുകള്‍ക്ക് വികസനം അനിവാര്യമാണെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.