അടൂര്‍: പന്നിവിഴ പീടികയില്‍ ഹൈന്ദവസേവാ സംഘത്തിന്‍െറ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന്‍െറ ഭിത്തി സാമൂഹിക വിരുദ്ധര്‍ ഭാഗികമായി തകര്‍ക്കുകയും കസേരകളും തടിയുരുപ്പടികളും നശിപ്പിക്കുകയും ചെയ്തതായി ആരോപിച്ച് ഹൈന്ദവസേവാ സംഘം ഭാരവാഹികള്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തത്തെി മേല്‍നടപടി സ്വീകരിച്ചു. പന്നിവിഴ ഭാഗത്ത് മദ്യപരുടെയും മറ്റു അസാന്മാര്‍ഗിക പ്രവര്‍ത്തകരുടെയും ശല്യം വര്‍ധിച്ചിരിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. വഴിവിളക്കുകളും ഫ്ളക്സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. രാത്രികാല പൊലീസ് പട്രോളിങ് ശക്തമല്ലാത്തതിനാലാണ് സാമൂഹികവിരുദ്ധശല്യം വര്‍ധിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.