പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്ത് പമ്പാനദിയിലേക്ക് ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് നദിയെ മലിനാമക്കുന്നവര്‍ക്കെതിരായി 1974ലെ ജല നിയമമനുസരിച്ച് നടപടികളെടുക്കണമെന്ന ഹൈകോടതി വിധിയെ പമ്പാപരിരക്ഷണ സമിതി സ്വാഗതം ചെയ്യുന്നു. ജലനിയമം 24, 25 വകുപ്പുകളനുസരിച്ച് ജലസ്രോതസ്സുകളിലേക്ക് ഒരു മാലിന്യവും ഒഴുക്കിവിടാന്‍ പാടില്ല. ഇത് ലംഘിക്കുന്നവര്‍ക്ക് 44, 45 വകുപ്പുകളനുസരിച്ച് ഒന്നരവര്‍ഷം മുതല്‍ ആറ് വര്‍ഷം വരെയുള്ള തടവും 10,000 രൂപാവരെ പിഴയും ശിക്ഷ നല്‍കാവുന്നതാണ്. ശബരിമല തീര്‍ഥാടകര്‍ പുണ്യതീര്‍ഥമായി കരുതുന്ന പമ്പാനദിയുടെ ഉദ്ഭവം മുതല്‍ പതനംവരെ ജലമലിനീകരണത്തിന് കാരണക്കാരാകുന്നവര്‍ക്കെല്ലാം മുന്നറിയിപ്പുകൂടിയാണ് ഈ വിധി. 1995 മുതല്‍ പമ്പാ പരിരക്ഷണ സമിതി ഉയര്‍ത്തിക്കൊണ്ടുവന്ന പമ്പാ മലിനീകരണം എന്ന ഗുരുതര പ്രശ്നത്തിനാണ് ഉന്നത നീതിപീഠത്തിന്‍െറ ഉത്തരവിലൂടെ പരിഹാരമാകുന്നത്. ശബരിമല ക്ഷേത്ര സന്നിധിയിലേക്കുള്ള തീര്‍ഥയാത്രയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ പുണ്യനദിയില്‍ ഉപേക്ഷിക്കണമെന്നുള്ള അന്ധവിശ്വാസം എങ്ങനെയോ ഇതരസംസ്ഥാന തീര്‍ഥാടകരില്‍ കടന്നുകൂടി. ഇവരുടെ വിശ്വാസത്തിന് ഭംഗംവരാതെ തന്നെ തീര്‍ഥാടന കാലത്ത് പമ്പയില്‍ ഉപേക്ഷിക്കപ്പെടുന്ന പാഴ്വസ്തുക്കള്‍ ഒരു ആഴിയില്‍ ഭക്തിപൂര്‍വം ഉപേക്ഷിക്കുന്നതിനുള്ള സൗകര്യം പമ്പയില്‍ സ്ഥാപിക്കുന്നത് ഉചിതമായിരിക്കുമെന്ന് പമ്പാ പരിരക്ഷണ സമിതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.