പത്തനംതിട്ട: ജില്ലാ ആസൂത്രണ ബോര്‍ഡിന് കൂടുതല്‍ അധികാരം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഹരിദാസ് ഇടത്തിട്ട. ജില്ലാ ഭരണകൂടത്തെ ജില്ലാ പഞ്ചായത്തിന്‍െറ കീഴില്‍ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിശയുടെ നേതൃത്വത്തില്‍ ജില്ലയിലെ പഞ്ചായത്തീരാജ് പ്രവര്‍ത്തനങ്ങളുടെ 20 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു. 20 വര്‍ഷമായി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ചെലവഴിച്ച 3000 കോടിയുടെ പദ്ധതികള്‍ സൂക്ഷ്മമായ വിശകലനം നടത്തണമെന്നും ഗ്രാമസഭയിലേക്ക് ജനം എത്താത്തത് പഠനവിധേയമാക്കണമെന്നും ചര്‍ച്ചയില്‍ വിഷയാവതരണം നടത്തിയ പ്ളാനിങ് ബോര്‍ഡ് മുന്‍ അംഗം അഡ്വ. ഫിലിപ്പോസ് തോമസ് അഭിപ്രായപ്പെട്ടു. ത്രിതല പഞ്ചായത്ത് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അധ്യക്ഷ സ്ഥാനത്തിനുള്ള സംവരണം അഞ്ചുവര്‍ഷം എന്നത് 10 വര്‍ഷമായി മാറണം. പഞ്ചായത്ത് ഭരണം കാര്യക്ഷമതയോടെ നടത്തുന്ന ഒരാള്‍ക്ക് വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയാല്‍ 10 വര്‍ഷം ഭരണത്തില്‍ തുടരാനുള്ള സാവകാശം ലഭിക്കണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. വ്യത്യസ്തവും നൂതനവുമായ പദ്ധതികള്‍ ജില്ലയില്‍ വളരെ കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ആവിഷ്കരിച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഓരോ പ്രദേശത്തിന്‍െറയും സാദ്ധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞ് പദ്ധതിയുണ്ടാകുന്നില്ല. ജില്ലയില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമംപോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തൊന്‍ സ്ഥായിയായ പദ്ധതികളുടെ അഭാവം നേരിടുന്നുണ്ട്. എം.പി, എം.എല്‍.എ ഫണ്ടുകളും ത്രിതല പഞ്ചായത്ത് പദ്ധതി വിഹിതവും ഏകോപിപ്പിച്ച് പദ്ധതികള്‍ ഉണ്ടാകുന്നില്ല. ജില്ലയുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ആസൂത്രിതശ്രമം നടത്തിയില്ല. ഗ്രാമപഞ്ചായത്തുകളുടെ ഭരണ നിര്‍വഹണത്തില്‍ പ്രധാന പങ്കുള്ള ഗ്രാമസഭകളില്‍ ജനം കുറയുന്നതിനോടൊപ്പം ജില്ലാ പഞ്ചായത്തിന്‍െറയും ബ്ളോക് പഞ്ചായത്തിന്‍െറയും ഗ്രാമസഭകളില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തം കുറയുന്നതും ചിന്തിക്കേണ്ടതുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ജാഗരൂകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിശിഷ്യാ ഗ്രാമപഞ്ചായത്തുകള്‍ കൈമാറിക്കിട്ടിയ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പിന്നാക്കം പോകുന്നു. സ്ത്രീ ശാക്തീകരണപ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മാത്രമായി ഒതുങ്ങി. ഗ്രാമീണ റോഡുകള്‍ ആരോഗ്യം എന്നീ മേഖലകളില്‍ കാര്യമായ ഉണര്‍വ് ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. ഇരവിപേരൂര്‍, കവിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തവും നൂതനമായ പദ്ധതികള്‍ മൂലം ദേശീയ ശ്രദ്ധയെ ആകര്‍ഷിച്ചു. ഇത് നിലനിര്‍ത്തുന്നതിനുള്ള നടപടി ഉണ്ടാകണം. അടിസ്ഥാന മേഖലയായ കാര്‍ഷികപ്രവര്‍ത്തനങ്ങളെ പലരും അവഗണിച്ചു. വ്യവസായം, തൊഴില്‍ എന്നീ മേഖലകളില്‍ ജില്ലയുടെ പിന്നാക്കാവസ്ഥ ഇപ്പോഴും തുടരുന്നു. സുതാര്യത, വിലയിരുത്തല്‍ എന്നിവയില്‍ ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും പിന്നിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല അഞ്ചു വര്‍ഷമെങ്കിലും ഒരാള്‍ക്ക് നല്‍കണം. എന്നീ ആവശ്യങ്ങളും അഭിപ്രായങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. ജനപ്രതിനിധികളായ അഡ്വ. എന്‍. രാജീവ്, ടി.കെ. സജീവ്, സ്റ്റെല്ല തോമസ്, അഡ്വ. വിജയമ്മ, റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ജോസ് പാറക്കടവില്‍, പ്രഫ. വിവേക് ജേക്കബ്, ചെറിയാന്‍ ചെന്നീര്‍ക്കര, സാബിര്‍ ഹുസൈന്‍, പി. രാമചന്ദ്രന്‍ നായര്‍, പി.എന്‍.പി. ധരന്‍, എന്‍.കെ. സുകുമാരന്‍ നായര്‍, മുഹമ്മദ് കുഞ്ഞ്, എന്‍.കെ. ബാലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രസ് ക്ളബ് പ്രസിഡന്‍റ് സാം ചെമ്പകത്തില്‍ മോഡറേറ്ററായിരുന്നു. ദിശ പ്രസിഡന്‍റ് എം.ബി. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം രമേശ് ഗോപന്‍, പ്രിന്‍സ് ഫിലിപ്പ്, ഷീജു എം. സാംസണ്‍, ലയ സി. ചാക്കോ, എ. സിബി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.