കോഴഞ്ചേരി: ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എമ്മും സി.പി.ഐയും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തി. കോഴഞ്ചേരി പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ 10ല്‍ സി.പി.എമ്മും മൂന്നില്‍ ഇതര ഘടകകക്ഷികളും മത്സരിക്കുമ്പോള്‍ അഞ്ച് വാര്‍ഡിലാണ് സി.പി.ഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. പഞ്ചായത്തുതലത്തിലെ ചര്‍ച്ചയില്‍ തര്‍ക്കമായപ്പോള്‍ ഏരിയ-ജില്ല ഘടകങ്ങളും കടന്ന് സംസ്ഥാനതലത്തില്‍ എത്തിയെങ്കിലും പരിഹാരം കാണാതെ പോവുകയായിരുന്നു. 12ാം വാര്‍ഡിനെ ചൊല്ലിയാണ് ഇരുപാര്‍ട്ടിയും തമ്മില്‍ രൂക്ഷതര്‍ക്കമുണ്ടായത്. നിലവില്‍ പഞ്ചായത്ത് ഭരണസമിതിയില്‍ സി.പി.എം മൂന്ന്, സി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് വാര്‍ഡില്‍ മത്സരിച്ച സി.പി.ഐ സ്വതന്ത്രനായി ജയിച്ച ശേഷം സി.പി.ഐയിലത്തെിയ എം.എസ്. പ്രകാശ്കുമാറിനെ കൂടി ചേര്‍ത്താണ് നാല് സീറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍, മൂന്ന് സീറ്റ് മാത്രമേ നല്‍കൂ എന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാബു കോയിക്കലത്തേിന്‍െറ നേതൃത്വത്തിലെ സി.പി.എം പ്രതിനിധികള്‍ നിലപാടെടുത്തത്. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം ആര്‍. ശരത് ചന്ദ്രകുമാറിനെയാണ് പ്രശ്നപരിഹാരത്തിന് നിയോഗിച്ചത്. കഴിഞ്ഞ പ്രാവശ്യം ഒമ്പത്, 11, 12 വാര്‍ഡുകളിലായിരുന്നു സി.പി.ഐ മത്സരിച്ചത്. ഇതിനുപുറമെ നാലാം വാര്‍ഡില്‍നിന്ന് ജയിച്ച സ്വതന്ത്രനായ പ്രകാശ് കുമാര്‍ സി.പി.ഐയിലേക്ക് എത്തി. കോഴഞ്ചേരി ടൗണായ 13ാം വാര്‍ഡാണ് പ്രകാശ് കുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 12ാം വാര്‍ഡ് വിട്ടുനല്‍കാമെന്ന് സി.പി.എം നിര്‍ദേശിച്ചു. ഈ ചര്‍ച്ച ജില്ലാ-സംസ്ഥാന തലത്തില്‍ എത്തിയെങ്കിലും പരിഹാരമുണ്ടാകാതെയാണ് എല്‍.ഡി.എഫിലെ ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും ഒറ്റക്ക് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്നുള്ള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിരുന്ന ലത ചെറിയാന്‍ പഞ്ചായത്ത് മെംബര്‍ സ്ഥാനം രാജിവെച്ച് ജനതാദളില്‍ ചേര്‍ന്ന് നാലാം വാര്‍ഡില്‍ മത്സരിക്കുന്നു. മൂന്നാം വാര്‍ഡില്‍ സി.പി.ഐ എം.എല്‍ റെഡ് ഫ്ളാഗ് സ്ഥാനാര്‍ഥി മോളിയും 10ാംവാര്‍ഡില്‍ എന്‍.സി.പിയിലെ വര്‍ക്കി മുല്ലശ്ശേരിയും ഇടതുമുന്നണിയില്‍ മത്സരിക്കും. സി.പി.എം പട്ടികയില്‍ ലത ജോസ് (ഒന്നാം വാര്‍ഡ്), രമാ സുകുമാരന്‍ (രണ്ട്), ലിജി (അഞ്ച്), ക്രിസ്റ്റഫര്‍ദാസ് (ആറ്), മിനി ശ്യാം മോഹന്‍ (ഏഴ്), കെ.വി. വര്‍ഗീസ് (ഒമ്പത്), വിദ്യ സുരേഷ് (10), എ.കെ. വിശ്വംഭരന്‍ (11), തോമസ് ചാക്കോ (12), ജോളി (13) എന്നിവരാണ് മത്സരിക്കുന്നത്. സി.പി.ഐ പട്ടികയില്‍ സുധര്‍മ മോഹന്‍ (അഞ്ച്), പി.കെ. സജി (ആറ്), സോണി സി. ഗോപാല്‍ (11), ഷിബു ഫിലിപ് (12), എം.എസ്. പ്രകാശ്കുമാര്‍ (13) എന്നിവരാണ് മത്സരിക്കുന്നത്. എല്ലാ വാര്‍ഡിലും സി.പി.ഐ സ്വതന്ത്ര ചിഹ്നങ്ങളിലാണ് മത്സരിക്കുന്നത്. ഇരുപാര്‍ട്ടിയും തങ്ങളുടെ ശക്തി തെളിയിക്കാനുള്ള അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ചേര്‍ന്ന് യു.ഡി.എഫ് 13 വാര്‍ഡിലും ബി.ജെ.പി11വാര്‍ഡിലുമാണ് സ്ഥാനാര്‍ഥികളെ നിയോഗിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.