നെല്ലിക്ക കഴിക്കുന്നവര്‍ക്ക് വായ പൊള്ളുന്നതായി പരാതി

പത്തനംതിട്ട: നെല്ലിക്ക കഴിക്കുന്നവര്‍ക്ക് വായ പൊള്ളുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട നഗരത്തിന്‍െറ വിവിധ ഇടങ്ങളില്‍ വാഹനത്തില്‍ വില്‍പന നടത്തുന്ന കച്ചവടക്കാരില്‍നിന്ന് നെല്ലിക്ക വാങ്ങി കഴിച്ചവരുടെ വായാണ് പൊള്ളിയത്. പച്ചക്കറി കടകളിലും ഈ നെല്ലിക്കയാണ് വില്‍ക്കുന്നത്. വായില്‍ അസ്വസ്ഥത അനുഭവപ്പെട്ടവരില്‍ ചിലര്‍ ആശുപത്രിയെ സമീപിക്കുകയും ചെയ്തു. നെല്ലിക്കയില്‍ ഏതോ രാസവസ്തുക്കള്‍ കലര്‍ത്തിയതാകാം ഇതിന് കാരണമെന്ന് സംശയിക്കുന്നു. നെല്ലിക്ക പെട്ടെന്ന് കേടാകാതിരിക്കാനും ചൂടില്‍ വെടിച്ചു കീറാതിരിക്കാനും മാരകരാസപദാര്‍ഥം കലര്‍ത്തിയാണ് വില്‍പനക്ക് എത്തിക്കുന്നതെന്ന് പറയുന്നു. നെല്ലിക്കയുടെ നിറവും തൂക്കവും വര്‍ധിപ്പിക്കാനും രാസലായനികള്‍ ചേര്‍ക്കുന്നുണ്ടത്രേ. കമ്പം, തേനി സ്ഥലങ്ങളില്‍നിന്നും അച്ചന്‍കോവില്‍, ആര്യങ്കാവ് വനമേഖലകളില്‍നിന്നുമാണ് ജില്ലയിലേക്ക് നെല്ലിക്ക കൂടുതലായി എത്തുന്നത്. വലുപ്പം കൂടിയ പ്രത്യേക ഇനത്തിലുള്ള നെല്ലിക്കയാണ് ഇപ്പോള്‍ വില്‍പന നടത്തുന്നത്. ഒരു കിലോ നെല്ലിക്കക്ക് 60 രൂപയാണ് വില. നെല്ലിക്ക കഴിച്ച് വായ പൊള്ളിയവര്‍ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും പരിശോധന നടന്നിട്ടില്ളെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.