കോഴഞ്ചേരി: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയും വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരും ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു. ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ മനസ്സിലാക്കുന്നതിനും പരിഹാരം കാണുന്നതിനുമായിട്ടാണ് ഇരുവരും ജില്ല ആശുപത്രി സന്ദര്‍ശിച്ചത്. പ്രധാനമായും ആശുപത്രിയിലെ ടോയ്ലറ്റുകള്‍ 72 എണ്ണവും പ്രവര്‍ത്തനരഹിതമാണ്. ഇതിന് അടിയന്തരമായി പരിഹാരം കാണുമെന്ന് അന്നപൂര്‍ണാദേവി പറഞ്ഞു. ആശുപത്രിയിലെ സൂപ്രണ്ട് ഇല്ലാതായിട്ട് ഏറെ നാളായി. ഡെപ്യൂട്ടി സൂപ്രണ്ടിന്‍െറ നിയന്ത്രണത്തിലാണ് ആശുപത്രിയുടെ ഭരണം നടക്കുന്നത്. മതിയായ ജീവനക്കാരും ഡോക്ടര്‍മാരും ഇല്ലാത്തതാണ് മറ്റൊരു വിഷയം. എക്സ്റേ യൂനിറ്റാണെങ്കില്‍ പ്രവര്‍ത്തിക്കുന്നതേയില്ല. ഡയാലിസിസ് യൂനിറ്റിന്‍െറയും അവസ്ഥ ഇതുതന്നെ. രോഗികളെ കിടത്തിച്ചികിത്സിക്കുന്നത് വാര്‍ഡുകളില്‍ നിന്ന് മാറ്റി കുറച്ചെങ്കിലും പ്രവര്‍ത്തിക്കുന്ന ഫാനും ടോയ്ലറ്റും ഉള്ളിടത്തേക്ക് മാറ്റിക്കിടത്തിയിരിക്കുകയാണ്. ജില്ലാ ആശുപത്രി എന്ന പേരൊഴിച്ചാല്‍ ഒരു പ്രവര്‍ത്തനവും ഇല്ലാത്ത അവസ്ഥയാണ് ജില്ലാ ഭരണ സാരഥിക്ക് കാണാന്‍ കഴിഞ്ഞത്. അടിയന്തരമായി എച്ച്.എം.സി കൂടുന്നതിനും പോരായ്മകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സ്ഥലത്തുണ്ടായിരുന്ന ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എല്‍. അനിതകുമാരിക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. അനില്‍കുമാര്‍, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ ജെറി മാത്യു സാം, വത്സമ്മ മാത്യു, ബിജിലി പി. ഈശോ, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. റോയിസണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രകാശ് കുമാര്‍ എം.എസ്, അംഗങ്ങളായ ശ്രീരാജ് , ക്രിസ്റ്റഫര്‍ ദാസ് എന്നിവര്‍ സ്ഥലത്തത്തെി ആശുപത്രിയുടെ ശോച്യാവസ്ഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയും വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനെയും ബോധ്യപ്പെടുത്തി. അടിയന്തര പ്രാധാന്യം നല്‍കി പരിഹാരം കണ്ടത്തെുമെന്ന് ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.