പന്തളം: പരിസര മലിനീകരണത്തിന്‍െറ പേരില്‍ കടക്കാട് മത്സ്യ മാര്‍ക്കറ്റ് അടച്ചു. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറിയുടെയും പൊലീസിന്‍െറയും സാന്നിധ്യത്തില്‍ മാര്‍ക്കറ്റില്‍ നിരോധ ഉത്തരവ് പതിച്ചത്. മത്സ്യമൊത്തക്കച്ചവട മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം ഏറെക്കാലമായി വിവാദത്തിലാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള മാര്‍ക്കറ്റാണിത്. എല്ലാ ദിവസവും വെളുപ്പിന് മൂന്നു മുതലായിരുന്നു മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം. ഇതരസംസ്ഥാനത്തുനിന്നടക്കം നിരവധി വലിയവാഹനങ്ങളില്‍ ഇവിടെ മത്സ്യം എത്തിക്കുന്നുണ്ട്. ഈ വാഹനങ്ങളില്‍നിന്ന് മാര്‍ക്കറ്റിലേക്ക് ഒഴുകുന്ന മലിനജലം സംസ്കരിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. രൂക്ഷ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ജനവാസമേഖലയായ ഇവിടെ നിന്ന് മാര്‍ക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. പന്തളം പഞ്ചായത്ത് അധീനതയിലുള്ള മാര്‍ക്കറ്റ് എല്ലാ വര്‍ഷവും ലക്ഷങ്ങള്‍ക്കാണ് കരാറുകാര്‍ ലേലം പിടിച്ചിരുന്നത്. 2013 മുതല്‍ ലേലം എടുക്കുന്നവര്‍ക്ക് മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിഞ്ഞിരുന്നില്ല. മുമ്പും മനുഷ്യാവകാശ കമീഷന്‍െറ ഭാഗത്തുനിന്ന് മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് ഉത്തരവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവയൊക്കെ അവഗണിച്ചാണ് മാര്‍ക്കറ്റ് ലേലം ചെയ്തിരുന്നത്. മാര്‍ക്കറ്റ് നവീകരണത്തിനായി 15 ലക്ഷം രൂപ പദ്ധതി തുക വകയിരുത്തി പന്തളം പഞ്ചായത്ത് പദ്ധതി തയാറാക്കുകയും ഗുണഭോക്തൃസമിതിയെ ചുമതലപ്പെടുത്തി നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുകയും ചെയ്തിരുന്നു. മാര്‍ക്കറ്റിലെ കമീഷന്‍ ഏജന്‍റുമാര്‍ പിരിച്ചെടുത്ത 6,50,000 രൂപയും പന്തളം പഞ്ചായത്തായിരുന്ന സമയത്ത് നല്‍കിയ 4,68,000 രൂപയും ഗുണഭോക്തൃ കമ്മിറ്റി കൈപ്പറ്റിയതായാണ് അറിയുന്നത്. മാര്‍ക്കറ്റിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗം പൂര്‍ത്തിയായി. മാലിന്യ സംസ്കരണത്തിനായി നിര്‍മിക്കേണ്ട ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം മാത്രമാണ് ബാക്കിയുള്ളത്. അത് പൂര്‍ത്തീകരിക്കുന്നതില്‍ ഗുണഭോക്തൃ സമിതിയില്‍ തര്‍ക്കമുണ്ട്. ഗുണഭോക്തൃ സമിതി കണ്‍വീനറായ ഹാരിസനെ മാറ്റി പുതിയ കണ്‍വീനറെ തെരഞ്ഞെടുത്ത് നഗരസഭാ അംഗീകാരത്തിനായി കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്. മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ആരംഭിച്ചെങ്കില്‍ മാത്രമേ ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കൂ. ഡി.എം.ഒ ഈ വിവരം മനുഷ്യാവകാശ കമീഷനെ അറിയിച്ചാല്‍ മാത്രമേ ഇപ്പോള്‍ നല്‍കിയിട്ടുള്ള ഉത്തരവ് പുന$പരിശോധിക്കാന്‍ സാധിക്കുള്ളൂ. നിലവിലുള്ള സ്ഥലത്ത് മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കാന്‍ കഴിയുന്നില്ളെങ്കില്‍ മാര്‍ക്കറ്റ് പന്തളത്ത് മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കണമെന്നാണ് കമീഷന്‍ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.