പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന യുവാവ് നാട്ടുകാരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയതായി പരാതി. പാലക്കാട് സ്വദേശി പത്തനംതിട്ട താഴെ വെട്ടുപ്പുറം പൂവന്‍പാറ കാവിന് സമീപം ഞണ്ടു കാലില്‍ വീട്ടില്‍ അബ്ദുല്‍ ഹക്കീമിനെതിരെയാണ് പരാതി ഉയരുന്നത്. തട്ടിപ്പിന് ഇരയായവരില്‍ ചിലര്‍ പത്തനംതിട്ട എസ്.പിക്കും പത്തനംതിട്ട പൊലീസിലും പരാതി നല്‍കി. പത്ര പ്രവര്‍ത്തക അസോസിയേഷന്‍ എന്ന സംഘടനയുടെ ജില്ലാ സെക്രട്ടറിയായി പരിചയപ്പെടുത്തിയാണ് നാട്ടുകാരില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടുന്നതെന്ന് തട്ടിപ്പിന് ഇരയായവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കളിപ്പാട്ട ഉപകരണങ്ങള്‍ വില്‍ക്കുന്ന പത്തനംതിട്ട ചിറ്റൂര്‍ കുറ്റിയില്‍ കെ.ആര്‍. അനീഷില്‍നിന്നും നാല് ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തു. വീടുവെക്കാന്‍ വായ്പയായി എടുത്ത തുകക്ക് ജപ്്തി നടപടികളായിരിക്കുകയാണെന്നും ബാങ്കില്‍ അടക്കാനാണെന്നും പറഞ്ഞാണത്രെ തുക ആവശ്യപ്പെട്ടത്. പണമായി ഒന്നര ലക്ഷം രൂപയും അനീഷിന്‍െറ ഭാര്യയുടെയും കുഞ്ഞിന്‍െറയും ആഭരണങ്ങളായി മൂന്നു ലക്ഷത്തോളം രൂപയുടെ സ്വര്‍ണം പണയം വെക്കുന്നതിനായും കഴിഞ്ഞ വര്‍ഷം ഒക്്ടോബറില്‍ ഹക്കീം വാങ്ങുകയായിരുന്നു. പണവും ആഭരണങ്ങളും തിരികെ ചോദിച്ചപ്പോള്‍ പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ് താനെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി അനീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തനംതിട്ട വലഞ്ചുഴി കേന്ദ്രീകരിച്ച് പി.ടി.എം 92/2014 രജിസ്റ്റര്‍ നമ്പരുപയോഗിച്ച് രൂപവത്കരിച്ച വനിതാ സൗഹൃദ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ പേരിലും വന്‍തോതില്‍ പണം പിരിച്ചതായി പറയുന്നു. സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനായി ഖജാന്‍ജിയുടെ ചുമതല വഹിച്ചിരുന്ന അബ്ദുല്‍ ഹക്കീം അംഗങ്ങളില്‍ നിന്നും 2000 രൂപ വീതവും തന്നോട് 50000 രൂപയും വാങ്ങിയതായി സൊസൈറ്റി സെക്രട്ടറി വലഞ്ചുഴി പൂവക്കാട് മണ്ണില്‍ രാജനിഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പു നടക്കുന്നതായി സംശയിക്കുന്ന സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ രജിസ്ട്രാര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നും രാജനിഷ പറഞ്ഞു. സൊസൈറ്റിയുടെ പിരിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഒക്ടോബര്‍ 11ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായി കാട്ടി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചിരുന്നു. പത്തനംതിട്ട പൊലീസ് സ്റ്റേഷന് സമീപം പലചരക്ക് കട നടത്തുന്ന കൊട്ടാരക്കര സ്വദേശിയായ പത്തനംതിട്ട ചിറ്റൂര്‍ പുലിമൂട്ടില്‍ വീട്ടില്‍ ടി. രാജീവിനോടും സാധനങ്ങളും പണമായും 29000 രൂപ വാങ്ങിയതായി പറയുന്നു. ഇത് സംബന്ധിച്ച് രാജീവ് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. ക്രൈം തനിനിറം പത്രത്തിന്‍െറ പേരുപറഞ്ഞാണ് ഇയാള്‍ തട്ടിപ്പുകള്‍ പലതും നടത്തിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നായി ക്വാറി, കരാറുകാര്‍, ടാര്‍ മിക്്സിങ് പ്ളാന്‍റ് ഉടമകള്‍ എന്നിവരില്‍നിന്നും തങ്ങളുടെ പത്രത്തിന്‍െറ പേരുപറഞ്ഞ് പണം പിരിച്ചിട്ടുള്ളതായും തട്ടിപ്പില്‍ പത്രത്തിന് ബന്ധങ്ങളൊന്നും ഇല്ളെന്നും ചൂണ്ടിക്കാട്ടി ക്രൈം തനി നിറം പത്രത്തിന്‍െറ മാനേജിങ് എഡിറ്റര്‍ തിരുവനന്തപുരം സ്വദേശി എസ്. ജലജാകുമാരി ഈ മാസം 19ന് പത്തനംതിട്ട പൊലിസില്‍ പരാതി നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയുടെ വാര്‍ത്തയും പരസ്യങ്ങളും പിടിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ആഗസ്റ്റ് 24ന് പത്തനംതിട്ടയില്‍ ഓഫിസിന്‍െറ ചുമതല ഇയാളെ ഏല്‍പിച്ചിരുന്നതായും ക്വാറികളില്‍ നിന്നും പണം പിരിച്ചെന്ന പരാതിയെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായും ജലജാകുമാരി പരാതിയില്‍ പറയുന്നു. തനിനിറം പത്രത്തിന്‍െറ പേരില്‍ പത്തനംതിട്ടയില്‍ തനിനിറം ന്യൂസ് എന്ന പേരില്‍ സ്വന്തമായും പത്രം ഇറക്കി. പരസ്യ ഇനത്തിലും ഓഫിസ് വാടക ഇനത്തിലും വന്‍തുക പത്ര ഉടമക്ക് നല്‍കാനുള്ളതായും പരാതിയില്‍ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ പത്തനംതിട്ട സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. രാത്രിയോടെ അഭിഭാഷകന്‍െറ ഇടപെടലിനെ തുടര്‍ന്ന് ഇയാളെ വിട്ടയച്ചു. പത്തനംതിട്ടയില്‍ രാഷ്ട്രീയക്കാരും വ്യാപാര പ്രമുഖരും അടക്കം പലരും തട്ടിപ്പിനിരയായിട്ടുള്ളതായി സമ്മതിക്കുന്നു. അഭിമാന പ്രശ്നം കാരണം ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.