പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന പ്ളാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നം അവഗണിക്കാനാവില്ളെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും സംയുക്തമായി നടപ്പാക്കുന്ന ബോധവത്കരണ പരിപാടി നിലയ്ക്കല്‍ ഐ.ഒ.സി പെട്രോള്‍ പമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും കൈകോര്‍ത്ത് മുന്നോട്ടുപോവുകയാണ്. പ്രതിവര്‍ഷം മൂന്ന് കോടി ജനം ശബരിമലയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. സുരക്ഷയ്ക്കൊപ്പം ശുചിത്വത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ശുചിത്വമിഷന്‍ തയാറാക്കിയ ആറ് ഭാഷകളിലുള്ള പോക്കറ്റ് കാര്‍ഡുകള്‍ പെട്രോള്‍ പമ്പിലത്തെുന്ന തീര്‍ഥാടകര്‍ക്ക് നല്‍കുകയും വാഹനങ്ങളില്‍ ശബരിമല ശുചിയായി സൂക്ഷിക്കണമെന്ന സന്ദേശമടങ്ങിയ സ്റ്റിക്കര്‍ പതിക്കുകയുമാണ് ചെയ്യുന്നത്. ഇതോടൊപ്പം പ്ളാസ്റ്റിക് കവറുകള്‍ക്ക് പകരം തുണി സഞ്ചി നല്‍കും. പദ്ധതിയെ പിന്‍തുണച്ച് പരിപാടിക്കത്തെിയ കലഞ്ഞൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളെ മന്ത്രി അഭിനന്ദിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി ഐ.ഒ.സി 2000 ടീഷര്‍ട്ടുകള്‍ തയാറാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പിലത്തെിയ വാഹനങ്ങളില്‍ മന്ത്രി സ്റ്റിക്കര്‍ പതിച്ചു. തുണി സഞ്ചിയും ബോധവത്കരണ കാര്‍ഡുകളും വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു. ഐ.ഒ.സി സീനിയര്‍ ഡിവിഷനല്‍ റീട്ടെയില്‍ സെയില്‍സ് മാനേജര്‍ കെ.രഘു മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഇ.കെ. സുധാകരന്‍, റാന്നി-പെരുനാട് പഞ്ചായത്തംഗം രാജന്‍ വെട്ടിക്കല്‍, ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സി.കെ. രവിശങ്കര്‍, ജില്ലാ സപൈ്ള ഓഫിസര്‍ ജി.ശശികല എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.