അടൂര്‍ നഗരസഭയില്‍ ഭരണം ഇടതിന്

അടൂര്‍: അടൂര്‍ നഗരസഭയിലെ യു.ഡി.എഫ് വിമതന്‍ എല്‍.ഡി.എഫിനെ പിന്തുണച്ചു. ഭരണചക്രം ഇടതിന്‍െറ കൈകളിലത്തെി. ബുധനാഴ്ച രാവിലെ 11ന് ചെയര്‍പേഴ്സന്‍െറയും ഉച്ചക്ക് 2.30ന് വൈസ് ചെയര്‍മാന്‍െറയും തെരഞ്ഞെടുപ്പും തുടര്‍ന്ന് സത്യപ്രതിജ്ഞയും നടന്നു അഞ്ചാം വാര്‍ഡില്‍നിന്ന് വിജയിച്ച സി.പി.എം സ്വതന്ത്ര ഷൈനി ജോസ് ആണ് ചെയര്‍പേഴ്സണ്‍. നാലാം വാര്‍ഡില്‍ യു.ഡി.എഫ് വിമതനായി വിജയിച്ച ജി. പ്രസാദ് ആണ് വൈസ് ചെയര്‍മാന്‍. ആകെ 28 വാര്‍ഡുകളില്‍ 14 സീറ്റ് എല്‍.ഡി.എഫും 13 സീറ്റ് യു.ഡി.എഫും നേടിയപ്പോള്‍ യു.ഡി.എഫ് വിമതനായി വിജയിച്ച പ്രസാദ് എല്‍.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. യു.ഡി.എഫ് ചെയര്‍പേഴ്സന്‍ സ്ഥാനാര്‍ഥി അന്നമ്മ എബ്രഹാമായിരുന്നു. റിട്ടേണിങ് ഓഫിസറായ അടൂര്‍ ആര്‍.ഡി.ഒ രഘുവിന്‍െറ അധ്യക്ഷതയില്‍ നടന്ന ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അന്നമ്മ എബ്രഹാമിന് 13ഉം ഷൈനി ജോസിന് 15 വോട്ടും ലഭിച്ചു. വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും ഇതേ അനുപാതം ആവര്‍ത്തിച്ചു. ഷൈനി ജോസിന്‍െറ പേര് ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്ക് എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ ടി. മധു നിര്‍ദേശിച്ചപ്പോള്‍ ആറാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ഡി. രാധാകൃഷ്ണന്‍ പിന്താങ്ങി. അന്നമ്മ എബ്രഹാമിന്‍െറ പേര് 13ാം വാര്‍ഡ് കൗണ്‍സിലര്‍ റീന ശാമുവല്‍ നിര്‍ദേശിച്ചു. 17ാം വാര്‍ഡ് കൗണ്‍സിലര്‍ എം. അലാവുദീന്‍ പിന്താങ്ങി. ജി. പ്രസാദിന്‍െറ പേര് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സനല്‍കുമാറും പിന്താങ്ങിയത് 19ാം വാര്‍ഡ് മെംബര്‍ മറിയാമ്മ ജേക്കബും ആണ്. യു.ഡി.എഫിന്‍െറ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി ഡി. ശശികുമാറിന്‍െറ പേര് 16ാം വാര്‍ഡ് കൗണ്‍സിലര്‍ എസ്. ബിനു നിര്‍ദേശിച്ചു. സത്യപ്രതിജ്ഞക്കു ശേഷം എല്‍.ഡി.എഫ് നഗരത്തില്‍ ആഹ്ളാദപ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.