രജനി പ്രദീപ് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണായി യു.ഡി.എഫിലെ രജനി പ്രദീപ് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പി.കെ. ജേക്കബിനെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു. രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസിലെ രജനി പ്രദീപിന് 22 വോട്ടും എതിര്‍സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ ശോഭാ കെ. മാത്യുവിന് ഒമ്പത് വോട്ടുമാണ് ലഭിച്ചത്. എസ്.ഡി.പി.ഐ അംഗം വത്സല ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. രജനി പ്രദീപിന്‍െറ പേര് കേരള കോണ്‍ഗ്രസി എമ്മിലെ പി.കെ. ജേക്കബ് നിര്‍ദേശിക്കുകയും മുസ്ലിം ലീഗിലെ എ. സഗീര്‍ പിന്താങ്ങുകയും ചെയ്തു. എല്‍.ഡി.എഫില്‍ ശോഭ കെ. മാത്യുവിന്‍െറ പേര് സി.പി.എമ്മിലെ പി.കെ. അനീഷ് നിര്‍ദേശിച്ചു. സി.പി.ഐ അംഗം ടി.ആര്‍. ശുഭ പിന്താങ്ങി. വരണാധികാരി ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ ഹരിലാല്‍ മുമ്പാകെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്സന്‍ രജനി പ്രദീപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വര നാമത്തിലാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഉച്ചക്ക് രണ്ടിനാണ് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്. ചെയര്‍പേഴ്സന്‍ രജനി പ്രദീപ് വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബിന് സത്യവാചകം ചൊല്ലിക്കൊടുത്തു. യു.ഡി.എഫില്‍ പി.കെ. ജേക്കബിന് 22വോട്ടും എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫില്‍ സി.പി.എമ്മിലെ വി.എ. ഷാജഹാന് ഒമ്പത് വോട്ടും ലഭിച്ചു. പി.കെ. ജേക്കബിന്‍െറ പേര് ഏബല്‍ മാത്യു നിര്‍ദേശിക്കുകയും അഡ്വ. വല്‍സന്‍ ടി. കോശി പിന്താങ്ങുകയും ചെയ്തു. വി.എ. ഷാജഹാന്‍െറ പേര് വി. മുരളീധരന്‍ നിര്‍ദേശിക്കുകയും ആര്‍. ഹരീഷ് പിന്താങ്ങുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട രജനി പ്രദീപിനെയും പി.കെ. ജേക്കബിനെയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബൊക്ക നല്‍കിയും ഷാളിട്ടും സ്വീകരിച്ചു. തുടര്‍ന്ന് മധുരവിതരണവും നടന്നു. ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് വീക്ഷിക്കാന്‍ മുന്‍ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ്കുമാര്‍ ഉള്‍പ്പെടെ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകരും ചെയര്‍പേഴ്സന്‍െറയും വൈസ് ചെയര്‍മാന്‍െറയും അടുത്ത ബന്ധുക്കളും എത്തിയിരുന്നു. കൗണ്‍സില്‍ ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ. റോഷന്‍ നായര്‍, എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ വി. മുരളീധരന്‍, കെ. ജാസിംകുട്ടി, കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, അഡ്വ. വല്‍സന്‍ ടി. കോശി, സജി കെ. സൈമണ്‍, ഏബല്‍ മാത്യു, പി.കെ. ജേക്കബ്, എ. സഗീര്‍, പി.കെ. അനീഷ്, കെ.എച്ച്. ഹൈദരാലി, ആര്‍. ഹരീഷ്, വി.ആര്‍. ജോണ്‍സണ്‍, വി.എ. ഷാജഹാന്‍, അഡ്വ. ഗീത സുരേഷ്, റോസ്ലിന്‍ സന്തോഷ്, ദീപു ഉമ്മന്‍, അംബിക വേണു, സിന്ധു അനില്‍, സസ്യ സജീവ്, ടി.ആര്‍. ശുഭ, റജീന ഷരീഫ് എന്നിവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി ആര്‍.എസ്. അനു സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.