മണ്ണെടുപ്പിനെച്ചൊല്ലി അയല്‍വാസികളുടെ സംഘര്‍ഷം

അടൂര്‍: മണ്ണെടുപ്പിനെച്ചൊല്ലി ബന്ധുക്കളായ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കടമ്പനാട് തൂവയൂര്‍ തെക്ക് മാഞ്ഞാലി ലതിക മന്ദിരത്തില്‍ എന്‍. സദാനന്ദന്‍ (73), ഭാര്യ സരോജിനി (64), മക്കള്‍ ലതിക (42), രമ (40), ലതികയുടെ ഭര്‍ത്താവ് ഉദയന്‍ (44), രമയുടെ മക്കള്‍ അമല്‍രാജ് (14), അനുരാജ് (10), ഇവരുടെ അയല്‍വാസികളും ബന്ധുക്കളുമായ സന്തോഷ് ഭവനില്‍ ഓമന, സന്തോഷ്കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുകൂട്ടരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഏനാത്ത് പൊലീസ് കേസെടുത്തു. വര്‍ങ്ങളായി ഇരുകുടുംബങ്ങളും തമ്മില്‍ മണ്ണെടുപ്പിനെചൊല്ലി പൊലീസ് കേസുണ്ട്. സദാനന്ദനും സരോജിനിയും വാദികളായി ഓമന, സന്തോഷ്കുമാര്‍ എന്നിവര്‍ക്കെതിരെ അടൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് നിലവിലുണ്ട്. ഓമനക്ക് വീടുവെക്കാന്‍ പഞ്ചായത്തില്‍നിന്ന് ധനസഹായം ലഭിച്ചതോടെ തറ നിരപ്പാക്കി വാനമെടുക്കാന്‍ ജെ.സി.ബി ഉപയോഗിച്ച് 27ന് ഉച്ചക്ക് മണ്ണ് നീക്കികൂട്ടിയത് സദാനന്ദനും കുടുംബവും തടയുകയും പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജെ.സി.ബി കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്ന് രാത്രി ഒമ്പതിന് സദാനന്ദനും കുടുംബവും പട്ടാഴി, മണ്ണടി ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു പോയിവന്നശേഷം 20 ഓളം വരുന്ന സംഘം വീടു കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് സദാനന്ദന്‍െറയും കുടുംബത്തിന്‍െറയും പരാതി. വീടിനും കിണറിനും ഭീഷണിയായതാണ് മണ്ണെടുത്തതെന്ന് സദാനന്ദന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.